പുഴ ചുവന്ന കാലം

കണ്ടക്കൈയുടെ സമരേതിഹാസം… ചെറുത്ത്നിൽപ്പിന്റെ ഉള്ളുപുകയുന്ന ചരിത്രം പറയുന്ന നാടകം… ​2025 മെയ് 17 ശനിയാഴ്ച ​വൈകുന്നേരം​ 7:30 ന് വേളം പൊതുജന വായനശാല പുഴ ചുവന്ന കാലം കണ്ടക്കൈയുടെ സമരേതിഹാസം…ചെറുത്ത്നിൽപ്പിന്റെ ഉള്ളുപുകയുന്ന ചരിത്രം പറയുന്ന നാടകം… രചന, സംവിധാനം:ജയൻ തിരുമന ആദിത്യൻ തിരുമന അവതരണം:വേളം യുവജന കലാസമിതി https://www.facebook.com/share/p/1Y18mCSe12

Read more

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” Dr.T.M Thomas Isaac

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടുള്ള പുറത്തുനിന്നുള്ള നയകർത്താവ് ശ്രീ. മണിശങ്കർ അയ്യരാണ്. “പുതുമയുള്ള ഒരു പഞ്ചായത്താവണം.” “എന്നാൽ എന്തുകൊണ്ട് 35 രജിസ്റ്റേർഡ് ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ പഞ്ചായത്ത് ആയിക്കൂടാ?” അങ്ങനെയാണ് ഞങ്ങൾ പഠന കോൺഗ്രസ് സെമിനാർ കഴിഞ്ഞ് മയ്യിൽ പഞ്ചായത്തിൽ പോയത്. മുൻ അധ്യാപക നേതാവ് ഹരികൃഷ്ണൻ മാഷ് കൂടെ ഉണ്ടായിരുന്നു. ആദ്യം പഞ്ചായത്ത് ഓഫീസിൽ. ജനകീയാസൂത്രണകാലത്തുനിന്ന് ആസൂത്രണ നടപടിക്രമങ്ങളിൽ എന്തുമാറ്റം വന്നു? എങ്ങനെയാണ് തീരുമാനങ്ങൾ? എത്രമാത്രം സ്വാതന്ത്ര്യം പഞ്ചായത്തിനുണ്ട്? തുടങ്ങിയവ അറിയാനാണ് അദ്ദേഹം […]

Read more

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

വായന പക്ഷാചരണത്തിന്റെ ഭാഗമായി വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ശ്രീമതി എം. പി. ഷൈന ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. ടി. പി. നിഷ ടീച്ചർ, കെ.പി. രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു. വായനശാല ജോ. സെക്രട്ടറി യു. ശ്രീകാന്തൻ സ്വാഗതവും ലൈബ്രേറിയൻ കെ. നിഷ നന്ദിയും പറഞ്ഞു.

Read more

ലഹരി വിരുദ്ധ സദസ്സ്

വേളം പൊതുജന വായനശാല യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സിൽ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. എ. പി. രാജീവൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.ചടങ്ങിൽ ശ്രീ. കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. ശ്രീ. സി. സി. രാമചന്ദ്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. യുവജന വേദി കൺവീനർ കെ. സുനീഷ് സ്വാഗതവും ചെയർമാൻ കെ. വിജേഷ് നന്ദിയും പറഞ്ഞു. 26.06.2023

Read more