അനുമോദനം

ദേശീയ ഗെയിംസിൽ ഫുട്ബോൾ ചാമ്പ്യൻമാരായ കേരള ടീമിൽ അംഗമായ സച്ചിൻ സുനിൽ, സിങ്കപ്പൂർ എയർ ലൈൻസിൽ ജോലി ലഭിച്ച വായനശാല യുവജന വേദി പ്രവർത്തക സമിതി അംഗം പി. കെ. നന്ദ എന്നിവരെ വേളം പൊതുജന വായനശാല, ശക്തി സ്പോർട്സ് ക്ലബ്, യുവജന വേദി, എന്നിവയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വേളം പൊതുജന വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി ശ്രീ. പി. കെ വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. യു. ജനാർദ്ദനൻ, കെ. ബിജു, കെ. പി. രാധാകൃഷ്ണൻ, കെ. ശ്രീജേഷ്, കെ മനോഹരൻ, സച്ചിൽ സുനിൽ, പി. കെ. നന്ദ എന്നിവർ സംസാരിച്ചു. ശക്തി സ്പോർട്സ് ക്ലബ് സെക്രട്ടറി കെ സുനീഷ് സ്വാഗതവും, യുവജന വേദി കൺവീനർ കെ. വിഷ്ണു നന്ദിയും പറഞ്ഞു.
7.3.2025