കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” – കുഞ്ഞുണ്ണി മാഷ്
വായിച്ച് വളരാനും, വളര്‍ന്ന് വിളയാനും ഒരുപാട് പുസ്തകങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. കഥകളും, കവിതകളും, നോവലുകളും, കോമിക്കുകളും, ആത്മകഥകളും, അങ്ങനെ അങ്ങനെ ചിന്തിക്കാനും, ചിരിപ്പിക്കാനും കൂടെ വിളയാന്‍ ഊര്‍ജ്ജവും തരുന്ന ഒരുപാട് സാഹിത്യ സൃഷ്ടികള്‍ മലയാളത്തിലും പല ലോകഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ട്. കാക്കത്തോള്ളായിരം പുസ്തകങ്ങള്‍ ഇങ്ങനെ വായിക്കാന്‍ ഉണ്ടാകും.
ഇങ്ങനെ ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ചിലത് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല. ഒരിക്കലും പൂര്‍ണ്ണമാവുകയും ഇല്ല! അത്രക്കുണ്ട് പുസ്തകങ്ങള്‍!
ഇവിടെ പറഞ്ഞ പുസ്തകങ്ങള്‍ക്കൊപ്പം നിങ്ങളുടെ വായനശാലയിലും സ്ക്കൂളിലും ഒക്കെയുള്ള മറ്റ് പുസ്തകങ്ങളും വായിക്കണം. നിങ്ങള്‍ക്ക് ഇഷ്ടപെട്ട പുസ്തകങ്ങള്‍ ഈ ലിസ്റ്റില്‍ ചേര്‍ക്കാം. മറ്റുള്ളവര്‍ക്കും അങ്ങനെ ആ പുസ്തകങ്ങള്‍ വായിക്കാന്‍ പറ്റും.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാം ഇവിടെ കമ്മന്റ് ആയി പറയാം. അല്ലെങ്കില്‍ infovelam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം. വായനശാലയില്‍ നേരിട്ടും പറയാം. വായനശാലയില്‍ എത്തി ലൈബ്രേറിയനെ കണ്ടാല്‍ മതി (എല്ലാ ദിവസവും വൈകുന്നേരം).
List available in spreadsheet format: https://docs.google.com/spreadsheets/u/0/d/1qLK9o7UYwH5K6PEAfhnx11Cc7v8-wLvOnw15xXIBTeY/edit?pli=1
# | പുസ്തകം | എഴുതിയത് | വിഭാഗം | Remarks | വയസ്സ് |
1 | കഥ സരിത് സാഗരം | കഥകൾ | |||
2 | പഞ്ചതന്ത്രം കഥകൾ | കഥകൾ | |||
3 | അമർചിത്രകഥകൾ | കഥകൾ | |||
4 | ജാതക കഥകൾ | കഥകൾ | |||
5 | ഈസോപ്പുകഥകള്‍ | വില്യം കാക്സ്റ്റണ് | കഥകൾ | ||
6 | മാലി കഥകൾ | കഥകൾ | |||
7 | ടോട്ടോചാന് | തെത്സുകോ കുറോയോനാഗി | നോവല്‍ | ||
8 | ദയ എന്ന പെണ്‍കുട്ടി | എം. ടി. വാസുദേവൻ നായർ | ബാലസാഹിത്യം | ||
9 | എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ | മഹാത്മാ ഗാന്ധി | ആത്മകഥ | ||
10 | ഒരച്ഛൻ മകൾക്കയച്ച കത്തുകൾ | ജവഹർലാൽ നെഹ്റു | കത്തുകള്‍ | All | |
11 | എന്റെ ജീവിതയാത്ര | എ പി ജെ അബ്ദുൾ കലാം | ആത്മകഥ | ||
12 | കുഞ്ഞുണ്ണി കവിതകൾ | കുഞ്ഞുണ്ണി | കവിതകൾ | ||
13 | മാൽഗുഡി ഡേയ്സ് | ആർ. കെ നാരായൺ | കഥാസമാഹാരം | ||
14 | ഷെർലക്ക് ഹോംസ് | ആർതർ കോനൻ ഡോയിൽ | കഥകൾ | ||
15 | ഉണ്ണിക്കുട്ടന്റെ ലോകം | നന്തനാർ | നോവല്‍ | ||
16 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്ത് വര്‍ക്കി | നോവല്‍ | ||
17 | ഒലിവര്‍ട്വിസ്റ്റ് | ചാള്‍സ് ഡിക്കന്സിൻ | നോവല്‍ | ||
18 | അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍ | പ്രൊഫ: എസ്. ശിവദാസ് | ശാസ്ത്രം | ||
19 | ചലനം | പ്രൊഫ: ജി. ബാലകൃഷ്ണൻ | |||
20 | അഡ്വെഞ്ചേഴ്സ് ഓഫ് ടോം സോയര്‍ | മാര്‍ക് ട്വയിൻ | നോവല്‍ | ||
21 | ശ്യാമേട്ടന് | പ്രേമേന്ദ്ര മിത്ര | ബാലസാഹിത്യം | ||
22 | പാളയില്‍നിന്ന് പ്ലാസ്റ്റിക്കിലേക്ക് | കുഞ്ഞുണ്ണി | |||
23 | കാവുതീണ്ടല്ലേ | സുഗതകുമാരി | കവിതകള്‍ | ||
24 | അമ്മയെ മറന്നുപോകുന്ന ഉണ്ണികള്‍ | കെ. അരവിന്ദാക്ഷന് | |||
25 | ഞാനൊരു നിശബ്ദ കൊലയാളി | ഡോ. മാത്യു കോശി പുന്നയ്ക്കാട് | |||
26 | കുടിവെള്ളം | കെ. അജയകുമാര്‍ | ശാസ്ത്രം | ||
27 | നമ്മുടെ ജലവിഭവങ്ങള്‍ | ഡോ: റാം | ശാസ്ത്രം | ||
28 | പ്ലാസ്റ്റിക്കും പരിസ്ഥിതിയും | ഡോ. എ. ബിജുകുമാര്‍, ഡോ. ആര്. അജയകുമാര്‍ | ശാസ്ത്രം | ||
29 | കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം | പൊക്കുടന് | ആത്മകഥ | ||
30 | ഹരിതചിന്തകള്‍ | എം. കെ. പ്രസാദ് | ശാസ്ത്രം | ||
31 | ഭൂമിക്ക് ഒരു അവസരം നല്‍കൂ | പി. പി. കെ. പൊതുവാള് | ശാസ്ത്രം | ||
32 | ഭൂമിക്ക് പനി | പി. എസ്. ഗോപിനാഥന് നായര്‍ | ശാസ്ത്രം | ||
33 | പ്രകൃതി സംരക്ഷണം | പ്രൊഫ. എം. കെ. പ്രസാദ് | ശാസ്ത്രം | ||
34 | നമ്മുടെ ആരോഗ്യം നമ്മുടെ പരിസ്ഥിതി | അജിത് വെണ്ണിയൂര്‍ | ശാസ്ത്രം | ||
35 | ഒറ്റ വൈക്കോല്‍ വിപ്ലവം | ഫുക്കുവോക്ക | ശാസ്ത്രം | ||
36 | പ്രകൃതിയിലേക്ക് മടങ്ങാന്‍ | ഫുക്കുവോക്ക | ശാസ്ത്രം | ||
37 | സുന്ദരികളും സുന്ദരന്മാരും | ഉറൂബ് | നോവല്‍ | ||
38 | ഒരു ദേശത്തിന്റെ കഥ | എസ്.കെ. പൊറ്റെക്കാട് | നോവല്‍ | ||
39 | ജീവിതപ്പാത | ചെറുകാട് | ആത്മകഥ | ||
40 | അരങ്ങുകാണാത്ത നടന് | തിക്കോടിയന് | ആത്മകഥ | ||
41 | ബാല്യകാല സ്മരണകള്‍ | മാധവിക്കുട്ടി | ആത്മകഥ | ||
42 | നാലുകെട്ട് | എം. ടി. വാസുദേവൻ നായർ | നോവല്‍ | ||
43 | രണ്ടാമൂഴം | എം. ടി. വാസുദേവൻ നായർ | നോവല്‍ | ||
44 | ഇനി ഞാന്‍ ഉറങ്ങട്ടെ | പി. കെ. ബാലകൃഷ്ണന് | |||
45 | ഭാരതപര്യടനം | കുട്ടിക്കൃഷ്ണമാരാർ | പഠനം | ||
46 | കണ്ണീരും കിനാവും | വി. ടി. ഭട്ടതിരിപ്പാട് | ആത്മകഥ | ||
47 | ഭൂമിക്കൊരു ചരമഗീതം | ഒ. എന്‍. വി. കുറുപ്പ് | കവിതകൾ | ||
48 | കാടുകളുടെ താളം തേടി | സുജാത ദേവി | |||
49 | പാത്തുമ്മായുടെ ആട് | വൈക്കം മുഹമ്മദ് ബഷീർ | നോവല്‍ | ||
50 | ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് | വൈക്കം മുഹമ്മദ് ബഷീർ | നോവല്‍ | ||
51 | റിയാന്റെ കിണർ | അബ്ദുള്ളക്കുട്ടി എടവണ്ണ | |||
52 | ലിറ്റില്‍ ബീവര്‍ ആന്റ് ദ എക്കോ | ആമി മാക്ഡൊണാള്‍ഡ് | കഥ | ||
53 | ആന്‍ഫ്രാങ്കിന്റെ ഡയറികള്‍ | ആന്‍ഫ്രാങ്ക് | കഥ | All | |
54 | ലിറ്റില്‍ പ്രിന്‍സ് (കൊച്ചു രാജകുമാരന്) | അന്ത്വാന്‍ ദ് സാന്തേ – ക്സ്യൂപെരി | നോവല്‍ | ആന്റ്വാന്‍ ദ സെയ്ന്തെക്സിപെരി | അന്ത്വാന്‍ സാന്തേ-ക്സ്യൂപെരി |
55 | ജംഗിള്‍ ബുക്ക് | റുഡ്യാര്‍ഡ് കിപ്ലിങ് | നോവല്‍ | ||
56 | ഹാരിപോട്ടർ | ജെ.കെ.റൗളിംഗ് | നോവല്‍ | ||
101 | ലിറ്റില്‍ ബീവര്‍ ആന്റ് ദ എക്കോ | ആമി മാക്ഡൊണാള്‍ഡ് | കഥ | റീഡ് എലൗഡ് കഥ | Pre-school |
102 | ആന്‍ഫ്രാങ്കിന്റെ ഡയറികള്‍ | ആന്‍ഫ്രാങ്ക് | കഥ | All | |
103 | ലിറ്റില്‍ പ്രിന്‍സ് (കൊച്ചു രാജകുമാരന്) | ആന്റ്വാന്‍ ദ സെയ്ന്തെക്സിപെരി | നോവല്‍ | ||
104 | 168 യക്ഷിക്കഥകൾ | ആന്ഡേഴ്സണ് | |||
105 | റിയാന്റെ കിണർ | അബ്ദുള്ളക്കുട്ടി എടവണ്ണ | |||
106 | ഹാരിപോട്ടർ | ജെ.കെ.റൗളിംഗ് | |||
107 | ഹാർഡി ബോയ്സ് | എഡ്വാർഡ് സ്ട്രേറ്റ്മെയർ | |||
108 | സീക്രട്ട് സെവൻ | എനിഡ് ബ്ലൈറ്റൺ | കഥകൾ | ||
109 | മലോറി ടവേർസ് | എനിഡ് ബ്ലൈറ്റൺ | നോവൽ | ||
110 | ഫെയ്മസ് ഫൈവ് | എനിഡ് ബ്ലൈറ്റൺ | നോവൽ | ||
111 | ഗൂസ്ബംപ്സ് | ആർ.എൽ. സ്റ്റിനെ | ഭീകര നോവൽ | ||
112 | അനിംപോർഫ്സ് | കെ.എ. ആപ്പിൾഗേറ്റ് | ബാലസാഹിത്യം | ||
113 | ദി ക്രോണിക്കിൾസ് ഓഫ് നാർനിയ | സി.എസ് ലെവിസ് | നോവൽ | ||
114 | നാൻസി ഡ്രൂ | കരോലിൻ കീൻ (എഡ്വാർഡ് സ്ട്രാറ്റ്മെയർ) | |||
115 | ഫെലുദ | സത്യജിത്ത് റേ | |||
116 | ദി ലോർഡ് ഓഫ് ദി റിങ്സ് | ജെ.ആർ. ടോൽക്കിൻ | |||
117 | ദി ത്രീ ഇൻവെസ്റ്റിഗേറ്റേർസ് | റോബർട്ട് ആർതർ ജൂനിയർ | ജുവനൈൽ ഡിറ്റെക്ടീവ് ബുക്ക് | ||
118 | ടിൻടിൻ | പ്രസാധകൻ: കാസ്റ്റർമാൻ (ബെൽജിയം) | കോമിക് ബുക്കുകൾ | ||
119 | ജംഗിള്‍ ബുക്ക് | റുഡ്യാര്‍ഡ് കിപ്ലിങ് | |||
120 | പീറ്റര്‍ പാന്‍ | സര് ജയിംസ് ബാരി | നാടകം | ||
121 | ദ വണ്ടര്ഫുള് വിസാര്‍ഡ് ഓഫ് ഓസ് | ഫ്രാങ്ക് ബോം | |||