നമ്മുടെ ഭാവിതലമുറകൾക്കു വേണ്ടി

പാരിസ്ഥിതിക ആഘാത പഠനബില്ലിൽ(EIA) ഘടനാപരമായി മാറ്റങ്ങൾ വരുത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. നിലവിൽ കരടുരൂപത്തിലുള്ള ഈ വിജ്ഞാപനം, പ്രകൃതിദുരന്തങ്ങൾ എല്ലാവർഷവും നേരിടേണ്ടിവരുന്ന കേരളം പോലൊരു സംസ്ഥാനത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കൂട്ടും. മലയോരമേഖലകളിലെ നിർമാണങ്ങൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി, 5 ഏക്കർ വരെയുള്ള ഖനനപ്രവൃത്തികൾക്ക് മുൻകൂർ അനുമതി, തന്ത്രപ്രധാനം എന്നു വിളിക്കുന്ന പദ്ധതികളുടെ വിവരാവകാശ സംരക്ഷണം എന്നിവയെല്ലാം‌‌ പുതിയ വിജ്ഞാപനത്തിന്റെ ഭാഗമായി EIA നിയമത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നൽകി 15 ദിവസതിനകം മറുപടി കൊടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കാനും ഈ വിജ്ഞാപനത്തിൽ […]

Read more