അനുമോദനം

ദേശീയ ഗെയിംസിൽ ഫുട്ബോൾ ചാമ്പ്യൻമാരായ കേരള ടീമിൽ അംഗമായ സച്ചിൻ സുനിൽ, സിങ്കപ്പൂർ എയർ ലൈൻസിൽ ജോലി ലഭിച്ച വായനശാല യുവജന വേദി പ്രവർത്തക സമിതി അംഗം പി. കെ. നന്ദ എന്നിവരെ വേളം പൊതുജന വായനശാല, ശക്തി സ്‌പോർട്സ് ക്ലബ്, യുവജന വേദി, എന്നിവയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വേളം പൊതുജന വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി ശ്രീ. പി. കെ വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. യു. ജനാർദ്ദനൻ, കെ. […]

Read more

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” Dr.T.M Thomas Isaac

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടുള്ള പുറത്തുനിന്നുള്ള നയകർത്താവ് ശ്രീ. മണിശങ്കർ അയ്യരാണ്. “പുതുമയുള്ള ഒരു പഞ്ചായത്താവണം.” “എന്നാൽ എന്തുകൊണ്ട് 35 രജിസ്റ്റേർഡ് ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ പഞ്ചായത്ത് ആയിക്കൂടാ?” അങ്ങനെയാണ് ഞങ്ങൾ പഠന കോൺഗ്രസ് സെമിനാർ കഴിഞ്ഞ് മയ്യിൽ പഞ്ചായത്തിൽ പോയത്. മുൻ അധ്യാപക നേതാവ് ഹരികൃഷ്ണൻ മാഷ് കൂടെ ഉണ്ടായിരുന്നു. ആദ്യം പഞ്ചായത്ത് ഓഫീസിൽ. ജനകീയാസൂത്രണകാലത്തുനിന്ന് ആസൂത്രണ നടപടിക്രമങ്ങളിൽ എന്തുമാറ്റം വന്നു? എങ്ങനെയാണ് തീരുമാനങ്ങൾ? എത്രമാത്രം സ്വാതന്ത്ര്യം പഞ്ചായത്തിനുണ്ട്? തുടങ്ങിയവ അറിയാനാണ് അദ്ദേഹം […]

Read more

വേളം നാടകോത്സവം 2023

2023 ഡിസംബർ 4 മുതൽ 8 വരെവൈകുന്നേരം 7 മണിക്ക് ഡിസം: 4 | തിങ്കൾമണികർണികസൗപർണിക തിരുവനന്തപുരംരചന: അശോക് ശശിസംവിധാനം: അശോക് ശശി ഡിസം: 5 | ചൊവ്വശാന്തംകാഞ്ഞിരപ്പള്ളി അമലരചന: ഹേമന്ത് കുമാർസംവിധാനം: രാജേഷ് ഇരുളം ഡിസം: 6 | ബുധൻമുഖാമുഖംആറ്റിങ്ങൽ ശ്രീധന്യരചന: മുഹാദ് വെമ്പായംസംവിധാനം: സുരേഷ് ദിവാകരൻ ഡിസം: 7 | വ്യാഴംഡ്രാക്കുളചങ്ങനാശ്ശേരി അണിയറരചന: ഹേമന്ത് കുമാർസംവിധാനം: രാജേഷ് ഇരുളം ഡിസം: 8 | വെള്ളിഅവനവൻ തുരുത്ത്അയനം നാടകവേദി, കൊല്ലംരചന: ഹേമന്ത് കുമാർസംവിധാനം: രാജീവൻ മമ്മിളി വായനശാല ഓഡിറ്റോറിയത്തിൽ സ്വാഗതം വേളം, മയ്യിൽ […]

Read more

ലഹരി വിരുദ്ധ സദസ്സ്

വേളം പൊതുജന വായനശാല യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സിൽ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. എ. പി. രാജീവൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.ചടങ്ങിൽ ശ്രീ. കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. ശ്രീ. സി. സി. രാമചന്ദ്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. യുവജന വേദി കൺവീനർ കെ. സുനീഷ് സ്വാഗതവും ചെയർമാൻ കെ. വിജേഷ് നന്ദിയും പറഞ്ഞു. 26.06.2023

Read more