സഹോദര സ്ഥാപനങ്ങള്‍

വേളം പൊതുജന വായനശാല: സഹോദര സ്ഥാപനങ്ങള്‍

1984 മുതൽ ബാലകൈരളി നഴ്സറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.ചുറ്റുപാടും കൂണു പോലെ വളർന്നു നിൽക്കുന്ന ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകളുടെ പ്രലോഭനങ്ങൾക്കിടയിലും രക്ഷിതാക്കൾ നഴ് സറി സ്കൂളിലേക്ക് കുട്ടികളെ അയക്കുന്നു എന്നതും, ഇന്നും നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുവെന്നതും അഭിമാനപുരസരം രേഖപ്പെടുത്തട്ടെ. രണ്ടു ടീച്ചർമാരും ഒരു സഹായിയും സേവനമനുഷ്ഠിക്കുന്നു.

വര്‍ഷം കുട്ടികള്‍   വര്‍ഷം കുട്ടികള്‍   വര്‍ഷം കുട്ടികള്‍
1985-86 69 1995-96 24 2005-6 62
1986-87 51 1996-97 33 2006-7 48
1987-88 32 1997-98 31 2007-8 31
1988-89 21 1998-99 31 2008-9 32
1989-90 34 1999-0 33 2009-10 42
1990-91 43 2000-1 33 2010-11 52
1991-92 41 2001-2 43 2011-12 65
1992-93 39 2002-3 43 2012-13 77
1993-94 47 2003-4 67 2013-14 81
1994-95 24 2004-5 65 2014-15 66
  • ബാലവേദി

1998 മുതൽ വായനശാലയുമായി ബന്ധപെട്ട് ബാലവേദി പ്രവത്തിച്ചു വരുന്നു. ദിനാചരണങ്ങൾ, സംവാദങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ സ്ഥിരമായി നടത്തി വരുന്നു.കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിക്കുന്നു. പഠന സഹവാസ കേമ്പുകൾ സംഘടിപ്പിച്ചു വരുന്നു.

സംസ്ഥാനത്തെ ഏറ്റവും നല്ല ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനു പ്രഭാത് ബുക്ക്‌ ഹൗസ് നൽകിവരുന്ന പി.രവീന്ദ്രൻ പുരസ്കാരം 2004 ൽ വായനശാലക്ക് ലഭിച്ചിട്ടുണ്ട്. ബാലവേദിക്കായി ലിറ്റിൽ തിയ്യറ്റർ പ്രവർത്തിച്ചുവരുന്നു.

  • വനിതാവേദി

1966 മുതൽ വനിതാവേദി പ്രവർത്തിച്ചു വരുന്നു. വായനശാലയുടെ എല്ലാ പ്രവർത്തനങ്ങളിലും വനിതാ വേദിയുടെ പങ്കാളിത്തമുണ്ട്. തൊഴിൽ പരിശീലനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2001 മുതൽ തുന്നൽ പരിശീലന ക്ലാസ് നടത്തി വരുന്നു.

  • വയോജന വേദി

2011 മുതൽ വയോജന വേദി പ്രവർത്തിച്ചു വരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞായത്തിന്റെ സായഹ്നതീരം പദ്ധതിയുടെ സഹായം ലഭിച്ചു.

പ്രവര്‍ത്തന മേഘലകള്‍:

ലൈബ്രറി പുസ്തക വിതരണം, മൊബൈല്‍ ലൈബ്രറി, പുസ്തക ശേഖരണം, പുസ്തക പരിചയം, റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി.
വായനാവീട് വനിത-വയോജന പുസ്തക വിതരണ പദ്ധതി, വായനക്കാര്‍ക്ക് അവാര്‍ഡ്, സമ്പൂര്‍ണ്ണ പുസ്തക വായന യജ്ഞം, ഗ്രന്ഥാലയം എന്റെ വിദ്യാലയം.
വായനശാല വായനാ സൗകര്യം, പത്ര മാസികകള്‍ , കംപ്യൂട്ടര്‍ സാക്ഷരത, ചര്‍ച്ചാവേദി, ആനുകാലിക ചര്‍ച്ച, സംവാദം, സെമിനാര്‍ .
സേവന കമ്പ്യൂട്ടര്‍ ശില്പശാല, കമ്പ്യൂട്ടര്‍ പരിശീലനം, ഇ-മെയില്‍ പരിശീലനം, ബോധവത്കരണം, ജോബ്‌ വര്‍ക്ക്‌, വിവര ശേഖരണം, വിവര വിനിമയം, ഡോക്യുമെന്റെഷന്‍.
നഴ്സറി സ്കൂള്‍ കലോത്സവം, ശില്പശാല, പഠന യാത്ര, മാതൃസംഗമം, പി.ടി.എ.
ബാലവേദി ദിനങ്ങള്‍ – ദിനാചരണങ്ങള്‍ , ശാസ്ത്രം – ശാസ്ത്രഞ്ജര്‍ – പഠന പരമ്പര, സര്‍ഗോത്സവം, ബാലവേദി – പാര്‍ലമെന്റ്, കയ്യെഴുത്ത് മാസിക, പഠനയാത്ര, ലിറ്റില്‍ തീയേറ്റര്‍
യുവജന വേദി രക്തദാന സേന, നേത്രദാന സേന, സന്നദ്ധ സേന, കരിയര്‍ ഗൈഡന്‍സ്, വിജ്ഞാന വ്യാപന പ്രവര്‍ത്തനം, വിനോദ യാത്ര, തൊഴില്‍ ബാങ്ക്.
വനിതാ വേദി സ്ത്രീ ശാക്തീകരണം, തൊഴില്‍ സംരംഭം, വിവിധ പരിശീലനങ്ങള്‍ .
വയോജന വേദി വായന, ഓര്‍മ്മചെപ്പ്, വിനോദം, ലഖു വ്യായാമം.
ഹരിത സേന നീര്‍ത്തട വികസന സമിതി, സുസ്ഥിര പരിസ്ഥിതി വികസന സമിതി, കൃഷിക്കൂട്ടം, ജല സംരക്ഷണം, പൂന്തോട്ട പച്ചക്കറി വികസനം.
തൊഴില്‍ കേന്ദ്രം തൊഴില്‍ പരിശീലനം, പി.എസ്.സി. കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, ലേബര്‍ ബാങ്ക്
കലാസമിതി കലാപരിശീലനം, കോല്‍ക്കളി പരിശീലനം, നാടകാവതരണം, കുടുംബശ്രീ ഫെസ്റ്റ്, ഫിലിം ക്ലബ്, ഫോക്ക്ലോര്‍ ക്ലബ്.
സ്പോര്‍ട്സ് ക്ലബ് കായിക-വിജ്ഞാന പരിപാടി, കായിക പരിശീലനം, വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, യോഗ പരിശീലനം, മെഡിക്കല്‍ ക്യാമ്പ്‌.
തുടര്‍ വിദ്യാ കേന്ദ്രം അനൌപചാരിക വിദ്യാഭ്യാസം, തുല്യതാ പരിപാടി, ബോധവല്‍ക്കരണം, വികസന വിദ്യാഭ്യാസം.

 

“No matter how busy you may think you are,
you must find time for reading,
or surrender yourself to self-chosen ignorance.”  – Confucius

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.