നാഴികകല്ലുകള്‍

വേളം പൊതുജന വായനശാല: നാഴികകല്ലുകള്‍

1932: ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം  രാജ്യത്തെമ്പാടും  ശക്തിപ്പെട്ടതോട് കൂടി അതിന്റെ ചലനം സ്വാഭാവികമായും ഈ പ്രദേശങ്ങളിലും പ്രകടമായി. ബ്രിട്ടിഷ് സാമ്രാജിത്വത്തിനും, ജന്മിനാടുവാഴി ആധിപത്യത്തിനും എതിരായി തീവ്രമായ വികാരം ഈ പ്രദേശത്തെ ജനങ്ങളിലും ശക്തിപ്പെട്ടു തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ പി.ഈശ്വരന്‍ എന്നാ കോണ്‍ഗ്രസ്‌ പ്രവത്തകന്‍ വേളത്ത് വരികയും കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഹിന്ദി പഠന ക്ലാസ്  ആരംഭിക്കുന്നതിനു പരിശ്രമിച്ചു. തെവുന്നത്തില്ലം വകയായി കിട്ടിയ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് യുവാക്കളുടെ സജീവമായ പ്രവര്‍ത്തനത്തിന്റെ ഫലമായി പണിത കെട്ടിടമാണ് വേളം പൊതുജന വായനശാലയുടെ ആദ്യത്തെ കെട്ടിടം.

1939-1940: ഈ കാലഘട്ടം വായനശാലയ  സംബന്ധിച്ചടുത്തോളം വളരെ കുഴപ്പം പിടിച്ചതയിരിന്നു. അക്കാലത്താണ് മൊറാഴ സംഭവവും നടന്നത്. ആ സംഭവത്തില്‍ ഈ പ്രദേശത്തു നിന്ന് പങ്കെടുത്ത മിക്ക വളണ്ടിയര്‍മാരും ഈ വായനശാല പ്രവര്‍ത്തകരായ കോണ്‍ഗ്രസ്‌കാരായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശത്തു വ്യാപകമായ തോതില്‍ പോലീസ് അന്വേഷണങ്ങളും ഭീഷണികളും ഉണ്ടായി.

1946-1950: ഈ കാലഘട്ടത്ത് വേളത്തും കോട്ടയാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്.പി. ക്യാമ്പുകളുടെ പിന്‍ബലത്തോടെ  ഇ.പി.ഗോവിന്ദന്‍ നമ്പ്യാരുടെ തന്നെ നേതൃത്വത്തില്‍ വായനശാല കെട്ടിടം തകര്‍ക്കപ്പെട്ടു. കെട്ടിടത്തിനു കാര്യമായ കേടുപാടുകള്‍ ഏല്‍പ്പിക്കുകയും ഉപകരണങ്ങളും രേഖകളും കത്തിച്ചു കളയുകയും ചെയ്തു. മാത്രമല്ല വായനശാല പ്രവത്തകരെ കള്ളക്കേസില്‍ കുടുക്കുകയും തുറങ്കിലടക്കുകയും ചെയ്തു. ക്യാമ്പുകള്‍ പിന്‍വലിപ്പിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്ന് കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും, വായനശാല പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.

1950-1952: 1950-ല്‍ വീണ്ടും മയ്യില്‍ സ്കൂളില്‍ പോലീസ് ക്യാമ്പ് ചെയ്യുകയും അവരുടെ നേതൃത്വത്തില്‍ വായനശാല അഗ്നിക്കിരയാക്കുകയും ചെയ്തു. ഇത്തവണ സാമൂഹ്യ വിരുദ്ധര്‍ കെട്ടിടത്തിന്റെ ചുമര്‍ പോലും ബാക്കി വച്ചില്ല. ഈ സംഹാര താണ്ടവത്തെ തുടര്‍ന്ന് 1952വരെയുള്ള ഒന്ന് രണ്ടു വര്‍ഷക്കാലം വായനശാല പ്രവര്‍ത്തനം മന്ദീഭവിച്ചു പോയി.

1952: 1952- ഇല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുന്‍കയ് എടുത്ത് നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മുന്‍പത്തെ ഓലപ്പുരയുടെ സ്ഥാനത്തു ഓടുമേഞ്ഞതും സാമാന്യം മെച്ചപ്പെട്ടതുമായ കെട്ടിടം പടുത്തുയര്‍ത്തി വായനശാലാ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈ കെട്ടിടം 1952-ല്‍ ശ്രീ.വി.ആര്‍ .കൃഷ്ണയ്യരുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തില്‍ വച്ച് ശ്രീ.പി.ആര്‍.നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു.

1958: ഈ സ്ഥാപനം 2464-ആം നമ്പര്‍ ആയി കേരള ഗ്രന്ഥശാല സംഘത്തില്‍ രജിസ്റെര്‍ ചെയ്തു. തുടര്‍ന്നുള്ള കാലഘട്ടം പലതു കൊണ്ടും സംഭവബഹുലം ആണ്. വായനശാല ഒരു നല്ല ഗ്രന്ഥാലയമായി വളന്നു വന്നു. ഇതിന്റെ ഭാഗമായി ‘നവീന കലാസമിതി’ എന്ന പേരില്‍ ഒരു കലാസമിതിയും പ്രവത്തനമാരംഭിച്ചു. പ്രസ്തുത കലസമിതിയാണ് ഇന്ന് ‘യുവജന കലാസമിതി’ എന്ന പേരില്‍ ഇന്ന് രൂപപ്പെട്ടത്.

1970: ‘എ’ ഗ്രേഡ് ലൈബ്രറി ആയി

1971-1974: ഈ കാലഘട്ടത്തില്‍ പുതിയ കെട്ടിടം വായനശാല കമ്മിറ്റിയുടെയും പൊതുജനങ്ങളുടെയും, വിശിഷ്യ കമ്മ്യൂണിസ്റ്റ്‌ (മാര്‍ക്സിസ്റ്റ്‌) പാര്‍ട്ടി പ്രവര്‍ത്തകരുടെയും ത്യാഗോജ്വലമായ യോജിച്ച പ്രവത്തനത്തിന്റെ ഫലമായി 1974ഓടു കൂടി താഴെത്തെ ചിത്രത്തില്‍ കാണുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി.1974ഫെബ്രുവരി 10-ആം തീയതി ഈ കെട്ടിടം അന്നത്തെ കേരള കേരള ഗ്രന്ഥശാല സംഘം പ്രസിഡണ്ട്‌ ആയിരുന്ന ശ്രീ.തായാട്ട് ശങ്കരന്‍ ഈ കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.

1995: ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉത്ഘാടനം ഇ.എം.എസ് നിര്‍വഹിച്ചു.

ശ്രീ. പാചേനി കുഞ്ഞിരാമന്‍ (എം.എല്‍.എ)അദ്ധ്യക്ഷന്‍ ആയിരിന്നു.

1998: കണ്ണൂർ ജില്ലയിലെ ആദ്യത്തെ മോഡൽ വില്ലേജ് ലൈബ്രറി ആയി.

2000: ജില്ലയിലെ ആദ്യ ഗ്രാമീണ സേവന കേന്ദ്രം

2013-14: കേരളത്തിലെ മികച്ച ഗ്രന്ഥശാലക്കുള്ള ഇ.എം.എസ് പുരസ്കാരം

2016: ശ്രീ. യു. പത്മനാഭന്റെ സ്മരണാര്‍ത്ഥം കെട്ടിടത്തിന്റെ പേര് “യു. പത്മനാഭന്‍ സ്മാരക മന്ദിരം” എന്ന് നാമകരണം ചെയ്തു.

2018: എ-പ്ലസ്‌ ഗ്രേഡ് ലൈബ്രറി

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.