യു. പത്മനാഭന് സ്മാരക അവാര്‍ഡ് 2020

നവകേരള ഗ്രന്ഥാലയം (13TPA2531), കാലടി-ചെറുപഴശ്ശി
യു. പദ്മനാഭൻ സ്മാരക അവാർഡ്
കാലടി -ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിന്.
====================
പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനും വേളം പൊതുജന വായനശാലയുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന ശ്രീ. യു. പദ്മനാഭന്റെ സ്മരണക്കായി വേളം പൊതുജന വായനശാല ഏർപ്പെടുത്തിയ മയ്യിൽ പഞ്ചായത്തിലെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗ്രന്ഥാലയത്തിന് വർഷം തോറും നൽകിവരുന്ന ഈ വർഷത്തെ (2020) അവാർഡിന് നവകേരള ഗ്രന്ഥാലയത്തെ (13 TPA 2531, കാലടി – ചെറുപഴശ്ശി) തെരഞ്ഞെടുത്തു.10000 (പതിനായിരം രൂപ) രൂപയും പ്രശസ്തി പത്രവും, ആണ് അവാർഡ്.
സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച വായനശാലകളിൽ ഒന്നാണ് നവകേരള ഗ്രന്ഥാലയം. ശ്രീ.എ.പി.മുകുന്ദൻ സെക്രട്ടറിയും, ശ്രീ.സി.കെ.അനൂപ്ലാൽ പ്രസിഡണ്ടുമായ ഗ്രന്ഥാലയത്തിൽ, 15000ഓളം പുസ്തകങ്ങൾ ഉണ്ട് . ബാലവേദി, യുവജന വേദി, വയോജന വേദി, കലാസാംസ്കാരിക വേദിയായ സുപ്രഭ കലാനിലയവും, പി.എസ്.സി പരിശീലന കേന്ദ്രം, ലിറ്റിൽ തിയേറ്റർ, എന്നിവ നന്നായി പ്രവർത്തിച്ചു വരുന്നു.
ആഗസ്ത് 19 യു.പദ്മനാഭന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. പി.പുരുഷോത്തമൻ വായനശാല ഫേസ്ബുക് പേജിലൂടെ അനുസ്മരണപ്രഭാഷണവും, അവാർഡ് പ്രഖ്യാപനവും നടത്തി.
മയ്യിൽ പഞ്ചായത്തിലെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗ്രന്ഥാലയത്തിനുള്ള യു.പത്മനാഭൻ സ്മാരക അവാർഡ് വിതരണം 8.9.2020 (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് വായനശാല ഓഡിറ്റോറിയത്തിൽ.
യു.പത്മനാഭൻ അവാർഡ് നവകേരള ഗ്രന്ഥാലയം ത്തിന്…
https://www.facebook.com/watchparty/233142627945940/?entry_source=USER_TIMELINE