‘ഡിജിറ്റൈസ്ഡ് ലൈബ്രറി’ പഞ്ചായത്ത്

https://m.facebook.com/story.php?story_fbid=3465291783513856&id=1114601438582914

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി പഞ്ചായത്തെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്ത് പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു.
സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിക്കുന്ന കാലമാണിത്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഗ്രന്ഥശാലകള്‍ക്ക് ചുമതലയുണ്ട്. ഗ്രന്ഥശാല ദിനത്തില്‍ നൂതനമായ പദ്ധതിക്കാണ് മയ്യില്‍ പഞ്ചായത്ത് തുടക്കംകുറിച്ചിട്ടുള്ളത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകളുള്ള പഞ്ചായത്താണ് മയ്യില്‍. 33.08 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശത്ത് 34 ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. വായന പൂത്ത് തളിര്‍ത്ത ദിവസങ്ങളായിരുന്നു ലോക്ക് ഡൗണ്‍ കാലം. ഈ ദിവസങ്ങളില്‍ ഭൂരിഭാഗം പേരും അഭയം കണ്ടത് വായനയിലാണ്. വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ തയ്യാറായെങ്കിലും വൈറസ് ബാധ പേടിച്ച് പലരും പിന്‍വാങ്ങി. എന്നാല്‍ ഇ-ബുക്ക് വായന വര്‍ധിച്ചു. ഇത് പുതിയ മാറ്റത്തിനാണ് വഴിവെച്ചത്. ഈ മാറ്റം എല്ലാവരും ഉള്‍ക്കൊള്ളണം.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രദേശത്തെ ലൈബ്രറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിലാക്കുന്നത്. ഗ്രാമീണ ഗ്രന്ഥശാലകളെ പരസ്പരം ബന്ധിപ്പിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. ഇതിലൂടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും.
പിണറായി വിജയൻ
മുഖ്യമന്ത്രി
മയ്യിൽ: സമ്പൂർണ്ണ ‘ഡിജിറ്റൈസ്ഡ് ലൈബ്രറി’ പഞ്ചായത്ത്…
Mayyil: The first panchayat in India to fully digitize all libraries.