നമ്മുടെ ഭാവിതലമുറകൾക്കു വേണ്ടി

  1. പാരിസ്ഥിതിക ആഘാത പഠനബില്ലിൽ(EIA) ഘടനാപരമായി മാറ്റങ്ങൾ വരുത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. നിലവിൽ കരടുരൂപത്തിലുള്ള ഈ വിജ്ഞാപനം, പ്രകൃതിദുരന്തങ്ങൾ എല്ലാവർഷവും നേരിടേണ്ടിവരുന്ന കേരളം പോലൊരു സംസ്ഥാനത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കൂട്ടും.

  2. മലയോരമേഖലകളിലെ നിർമാണങ്ങൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി, 5 ഏക്കർ വരെയുള്ള ഖനനപ്രവൃത്തികൾക്ക് മുൻകൂർ അനുമതി, തന്ത്രപ്രധാനം എന്നു വിളിക്കുന്ന പദ്ധതികളുടെ വിവരാവകാശ സംരക്ഷണം എന്നിവയെല്ലാം‌‌ പുതിയ വിജ്ഞാപനത്തിന്റെ ഭാഗമായി EIA നിയമത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നൽകി 15 ദിവസതിനകം മറുപടി കൊടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കാനും ഈ വിജ്ഞാപനത്തിൽ നിർദേശമുണ്ട്.

  3. കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധിയിൽ പൊതുസമൂഹം വലയുന്ന ഈ സാഹചര്യത്തിൽ കൃത്യമായ ബോധവൽക്കരണം പോലും നടത്താതെയും ജനങ്ങൾക്ക് പ്രതികരിക്കാൻ ആവശ്യത്തിനു സമയം നൽകാതെയുമാണ് ഈ കരട് വിജ്ഞാപനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുന്നത്. നമ്മുടെ ഭാവി തലമുറകളെ ഇല്ലാതാക്കുന്ന ഈ നടപടിയിൽ നമുക്കുള്ള എതിർപ്പ് രേഖപ്പെടുത്താൻ വേളം പൊതുജന വായനശാലയുടെ നേതൃത്വത്തിൽ മയ്യിൽ ലൈബ്രറി കൂട്ടായ്മ ഒരു പൊതുനിവേദനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയക്കുകയാണ്.

  4. താഴെക്കാണുന്ന ഇ-മെയിൽ അയക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ഈ നിവേദനത്തിന്റെ ഭാഗമാകാം. നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതിനു ഭാവിയിലും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.