ഒ.മാധവന്‍ അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക്

മലയാള നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഒ.മാധവന്‍ സ്മാരക അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക്…

വിഖ്യാത നടനും നാടക സംവിധായകനും കാളിദാസകലാകേന്ദ്രം സ്ഥാപകനും മലയാള നാടക വേദിയുടെ സമസ്ത മണ്ഡലങ്ങളിലും തന്റെ കൈവിരല്‍പ്പാടുകള്‍ പതിപ്പിച്ച അതുല്യ നാടകാചാര്യനുമായിരുന്ന ഒ. മാധവന്റെ ഓര്‍മ്മയ്ക്കായി വേളം പൊതുജന വായനശാല അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ ‘ആദ്യ ‘ഒ.മാധവന്‍ അവാര്‍ഡ്’ അരങ്ങിലെ പെണ്‍ പോരാളിയായ നിലമ്പൂര്‍ ആയിഷയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു.

വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തില്‍ 2019 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ വേളത്തു വെച്ചു നടക്കുന്ന ‘ഒ.മാധവന്‍ സ്മാരക നാടകോത്സവത്തിന്റെ സമാപന ദിവസമായ ഡിസംബര്‍ ആറിനാണ് അവാര്‍ഡ് സമര്‍പ്പണം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കരിവെള്ളൂര്‍ മുരളി ചെയര്‍മാനും ഡോ:കെ.ശ്രീകുമാര്‍ , ഡോ:ഷിബു എസ് കൊട്ടാരം എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

മലയാള നാടകവേദിയില്‍ കൊടുങ്കാറ്റ് വിതച്ച നവോത്ഥാന ഘട്ടത്തിന്റെ ജീവിക്കുന്ന പ്രതിനിധിയാണ് അരങ്ങിലെ ഇച്ഛാ ശക്തിയുടെയും ധീരതയുടെയും അനന്യ പ്രതീകമായ നിലമ്പൂര്‍ ആയിഷ. ഒ.മാധവനെപ്പോലെ മലയാള നാടക വേദിയുടെ വളര്‍ച്ചയ്ക്ക് അതുല്യ സംഭാവന നല്‍കിയ നമ്മുടെ നാടക വേദിയുടെ പിതാക്കളിലൊരാളുടെ പേരില്‍ നല്‍കുന്ന പുരസ്ക്കാരത്തിന് എന്തുകൊണ്ടും തികച്ചും അര്‍ഹയാണ് നിലമ്പൂര്‍ ആയിഷ. ’ജ്ജ് നല്ല മനുസനാകാന്‍ നോക്ക് ‘എന്ന നാടകത്തിലൂടെ പതിമൂന്നാം വയസ്സില്‍ അരങ്ങിലെത്തിയ അവര്‍ക്ക് മത യാഥാസ്ഥിതിക ശകതികളില്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കല്ലേറും വെടി വെയ്പ്പും വരെ നേരിടേണ്ടി വന്നിട്ടും അരങ്ങിലെ ധീര സമരത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല.
ഒ.മാധവന്‍ അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക് നല്‍കുന്നതിലൂടെ സര്‍വ്വവും സമര്‍പ്പിച്ച് നാടകവേദിയെ മുന്നോട്ടു നയിച്ച ഒരു തലമുറയാകെ ആദരിക്കപ്പെടുക യാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

പത്ര സമ്മേളനത്തില്‍ കരിവെള്ളൂര്‍ മുരളി, ഡോ:കെ.ശ്രീകുമാര്‍, സി.സി.നാരായണന്‍, കെ.പി.രാധാകൃഷ്ണന്‍, യു.ലക്ഷ്മണന്‍, യു.ജനാര്‍ദ്ദനന്‍, ടി.വിനോദ്, കെ.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

(26.11.2019)

വേളം പൊതുജനവായനശാല
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ജ്വലിച്ചു നിന്ന 1930 കളിലാണ് വേളം പൊതുജനവായനശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1932 ല്‍ ഹിന്ദി പാഠശാലക്കു വേണ്ടി നിര്‍മ്മിച്ച ഓലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേളം പൊതുജനവായനശാല 1934 മാര്‍ച്ച് 10ാം തീയ്യതി ഉല്‍ഘാടനം ചെയ്തു. വായനാശാലയുടെ ആവിര്‍ഭാവവും പ്രവര്‍ത്തനവും ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും, സാംസ്‌കാരികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
കണ്ടക്കൈ പഞ്ചായത്ത് ഓഫീസ്, കണ്ടക്കൈ വിവിധോദ്ദേശ ഐക്യനാണയ സംഘം, കണ്ടക്കൈ മൃഗാശുപത്രി എന്നിവ ആരംഭകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് വായനശാലാ കെട്ടിടത്തിലായിരുന്നു. വായനശാലയുടെ കൈവശത്തിലുള്ള 1.5 ഏക്കര്‍ഭൂമിയില്‍നിന്നും 25 സെന്റ് സ്ഥലം കണ്ടക്കൈ മൃഗാശുപത്രിക്കും 11 സെന്റ് സ്ഥലം ഗ്രാമസേവക ക്വര്‍ട്ടേഴ്‌സിനും 2 കിണറുകള്‍ക്കായി 4 സെന്റും, വനിതാ സംരംഭക യൂനിറ്റിന് 5 സെന്റും വായനശാലാ പറമ്പിന്റെ മൂന്നു ഭാഗത്തുകൂടി പോകുന്ന റോഡുകള്‍ക്കാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി നല്‍കി. നിലവിലെ വായനശാലാ കെട്ടിടം ലോകാരാധ്യനായ സ: ഇ.എം.എസ് 1995 ഏപ്രില്‍ മാസം 21 ന് ഉദ്ഘാടനം ചെയ്തു.
1984 ല്‍ 50ാം വാര്‍ഷികവും 2010-12 വര്‍ഷങ്ങളിലായി 75ാം വാര്‍ഷികവും വിപുലമായി സംഘടിപ്പിച്ചു. 1971 മുതല്‍എഗ്രേഡ്ലൈബ്രറി, ജില്ലയിലെ ആദ്യ മോഡല്‍ വില്ലേജ് ലൈബ്രറി, സേവനകേന്ദ്രം, 2007-08, 2010-11 ലെ അക്ഷരജ്വാല പുരസ്‌ക്കാരം, 2004 ല്‍ പി. രവീന്ദ്രന്‍ പുരസ്‌ക്കാരം, 2014ല്‍ കടിഞ്ഞിയില്‍ നാരായണന്‍നായര്‍ പുരസ്‌കാരം, 2014ല്‍ ജില്ലയിലെ മികച്ചലൈബ്രറി, 2014ല്‍ ഇ.എം.എസ്പുരസ്‌ക്കാരം, 2017 മുതൽ തുടർച്ചയായി എ+ഗ്രേഡ്.
1971-ല്‍ ആരംഭിച്ച സാക്ഷരതാ പരിപാടി, 1992മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, 1995 മുതല്‍വായനക്കാര്‍ക്ക് കേഷ് അവാര്‍ഡ്, 1985 മുതല്‍ ബാലകൈരളി നഴ്‌സറി സ്‌കൂള്‍, 2013 ല്‍ആരംഭിച്ച വായന വീടുകള്‍, 2017മുതല്‍വേളംനാടകോത്സവം, മയ്യില്‍ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രന്ഥാലയത്തിന് 2017 മുതല്‍ പതിനായിരം രൂപയും പ്രശസ്തി പത്രവും നല്‍കിവരുന്നു.
മാറുന്ന ലോകത്തെ ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കിവരികയാണ്. പഴയരേഖകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. പുസ്തകവിതരണംപൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ചു.

വേളം നാടകോത്സവം
ഒരു നാടിന്‍റെയും ജനതയുടെയും വിചാര വികാരങ്ങള്‍ക്കൊപ്പം നിന്ന വേളം പൊതുജന വായനശാല നവതിയിലേക്ക് കടക്കുകയാണ്. ആ ചരിത്ര വഴികളിലെ ഒരു ധന്യ മുഹുര്‍ത്തമാണ് വേളം നാടകോത്സവം. ചരിത്രം ഓര്‍മ്മിക്കാനും ഓര്‍മ്മപ്പെടുത്താനും, പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരമാണ് നാടകോത്സവം. നാടകം പറയട്ടെ നാടറിയട്ടെ – നാടിന്‍റകം പറഞ്ഞ നാടകങ്ങളേയും നാടക പ്രവര്‍ത്തകരെയും പരിചയപ്പെടുത്താന്‍ ഈ അവസരത്തെ ഞങ്ങള്‍ കാണുകയാണ്. 2017 ലാണ് വേളം നാടകോത്സവം ആരംഭിക്കുന്നത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴേക്കും നാടകത്തിന്റെ ചരിത്ര വഴികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. വേളം നാടകോത്സവം ഇനി മുതല്‍ ഒ.മാധവന്‍ സ്മാരക പ്രൊഫഷണല്‍ നാടകമത്സരം എന്നാണറിയപ്പെടുക. നാടക പ്രവര്‍ത്തനത്തിനുള്ള സമഗ്ര സംഭാവന നല്കിയവർക്കുള്ള പുരസ്കാരം ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും നല്‍കും.
ഒ. മാധവൻ (ജനുവരി 27, 1922 – ഓഗസ്റ്റ് 19, 2005).
മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ.മാധവൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകന്‍. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ. സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിന് 2000 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പ്രശസ്ത നാടക-ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. മലയാള ചലച്ചിത്ര നടൻ മുകേഷ് എം.എല്‍.എ, സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നിവര്‍ മക്കള്‍. ഓർമ്മഛായകൾ (ആത്മകഥ).
ഒ.മാധവന്‍ അവാര്‍ഡ് 2019
വിഖ്യാത നടനും നാടക സംവിധായകനും കാളിദാസകലാകേന്ദ്രം സ്ഥാപകനും മലയാള നാടക വേദിയുടെ സമസ്ത മണ്ഡലങ്ങളിലും തന്റെ കൈവിരല്‍പ്പാടുകള്‍ പതിപ്പിച്ച അതുല്യ നാടകാചാര്യനുമായിരുന്ന ഒ.മാധവന്റെ ഓര്‍മ്മയ്ക്കായി വേളം പൊതുജന വായനശാല അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ ആദ്യ ‘ഒ. മാധവന്‍ അവാര്‍ഡ്‘ അരങ്ങിലെ പെ ണ്‍ പോരാളിയായ നിലമ്പൂര്‍ ആയിഷയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കരിവെള്ളൂര്‍ മുരളി ചെയര്‍മാനും ഡോ:കെ.ശ്രീകുമാര്‍, ഡോ:ഷിബു എസ് കൊട്ടാരം എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
മലയാള നാടകവേദിയില്‍ കൊടുങ്കാറ്റ് വിതച്ച നവോത്ഥാന ഘട്ടത്തിന്റെ ജീവിക്കുന്ന പ്രതിനിധിയാണ് അരങ്ങിലെ ഇച്ഛാ ശക്തിയുടെയും ധീരതയുടെയും അനന്യ പ്രതീകമായ നിലമ്പൂര്‍ ആയിഷ. യാഥാസ്‌ഥിതികതയുടെ തടവിലിടപ്പെട്ട മലബാര്‍ മുസ്ലീം സമുദായത്തില്‍നിന്നൊരു പെണ്‍കൊടി മാറ്റത്തിന്റെ ചുവന്ന പോരാളികള്‍ക്കൊപ്പം `കലയിലൂടെ സാമൂഹികമാറ്റം’ എന്ന ലക്ഷ്യം കൈവരിക്കാന്‍ നാടകത്തിന്റെ അരങ്ങത്തെത്തിയത്‌ വിപ്ലവവും പ്രചോദനം മാത്രമല്ല സമൂഹത്തിലെ അനീതികളോടു പടവെട്ടി നില്‍ക്കാന്‍ ഒരാവേശവുമാണ്‌ കേരള സമൂഹത്തിന്‌ നൽകിയത്. ’ജ്ജ് നല്ല മന്‍സനാകാന്‍ നോക്ക്‘ എന്ന നാടകത്തിലൂടെ പതിമൂന്നാം വയസ്സില്‍ അരങ്ങിലെത്തിയ അവര്‍ക്ക് മത യാഥാസ്ഥിതിക ശകതികളി ല്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കല്ലേറും വെടിവെയ്പ്പും വരെ നേരിടേണ്ടി വന്നിട്ടും അരങ്ങിലെ ധീര സമരത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല.
ഒ.മാധവനെപ്പോലെ മലയാള നാടക വേദിയുടെ വളര്‍ച്ചയ്ക്ക് അതുല്യ സംഭാവന നല്‍കിയ നമ്മുടെ നാടക വേദിയുടെ പിതാക്കളിലൊരാളുടെ പേരില്‍ നല്‍കുന്ന പുരസ്ക്കാരത്തിന് എന്തുകൊണ്ടും തികച്ചും അര്‍ഹയാണ് നിലമ്പൂര്‍ ആയിഷ. ഒ.മാധവന്‍ അവാര്‍ഡ് നിലമ്പൂര്‍ ആയിഷയ്ക്ക് നല്‍കുന്നതിലൂടെ സര്‍വ്വവും സമര്‍പ്പിച്ച് നാടകവേദിയെ മുന്നോട്ടു നയിച്ച ഒരു തലമുറയാകെ ആദരിക്കപ്പെടുക യാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തില്‍ 2019 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ വയ്യനശാലാ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ‘ഒ.മാധവന്‍ സ്മാരക സംസ്ഥാന പ്രൊഫെഷണൽ നാടക മത്സരത്തിന്റെ’ സമാപന ദിവസമായ ഡിസംബര്‍ ആറിനാണ് അവാര്‍ഡ് സമര്‍പ്പണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.