വേളം നാടകോത്സവം 2019

വേളം നാടകോത്സവം 2019
#നാടകംപറയട്ടെ… #നാടറിയട്ടെ…
വേളം പൊതുജന വായനശാല
°വേളം നാടകോത്സവം 2019°
നാടകാചാര്യൻ ഒ.മാധവൻ സ്മാരക
°പ്രൊഫഷണൽ നാടക മത്സരം°
ഡിസംബർ 1 മുതൽ 6 വരെ
വേളം പൊതുജന വായനശാലയിൽ…
1) മഴ നനയാത്ത മക്കൾ
കോട്ടയം ദർശന
രചന: ഫ്രാൻസിസ് ടി. മാവേലിക്കര
സംവിധാനം: സുരേഷ് ദിവാകരൻ
2) പഞ്ചമി പെറ്റ പന്തിരുകുലം
നാടകസഭ കോഴിക്കോട്
രചന: ഹേമന്ത് കുമാർ
സംവിധാനം: മനോജ് നാരായണൻ
3) നമ്മളിൽ ഒരാൾ
തിരുവനന്തപുരം സ്വദേശാഭിമാനി
രചന: മുഹാദ് വേമ്പായം
സംവിധാനം: വത്സൻ നിസരി
4) ഇതിഹാസം
സൗപർണ്ണിക തിരുവനന്തപുരം
രചന, സംവിധാനം: അശോക് – ശശി
5) വേനലവധി
കോഴിക്കോട് സങ്കീർത്തന
രചന: ഹേമന്ത് കുമാർ
സംവിധാനം: രാജേഷ് ഇരുളം
6) അമ്മ
കാളിദാസ കലാകേന്ദ്രം, കൊല്ലം
രചന: ഫ്രാൻസിസ് ടി. മാവേലിക്കര
സംവിധാനം:ഇ.ഏ.രാജേന്ദ്രൻ

Album: https://drive.google.com/open?id=168EdR8rIWTRqGZ8sK-C_jGgIc0Vh3m4i
ഒന്നാം ദിവസം
നാടകോത്സവം – ഉത്ഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക്…
ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് നിർവഹിക്കുന്നു…
മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലൻ അധ്യക്ഷത വഹിക്കുന്നു.
ശ്രീ.ടി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
ശ്രീ.പയ്യന്നൂർ മുരളി
ശ്രീമതി.കെ.രാധിക
ശ്രീ.എ.ബാലകൃഷ്ണൻ
ശ്രീ.എം.സി.ശ്രീധരൻ എന്നിവർ പങ്കെടുക്കുന്നു…
ഉത്ഘാടനത്തിനും തുടർന്ന് നാടകം കാണുവാനും ഏവരേയും ക്ഷണിക്കുന്നു…
https://www.facebook.com/photo.php?fbid=565337084258186&set=a.185854242206474&type=3&theater
ഒന്നാം ദിവസം | ഇന്ന് | 01.12.2019
നാടകം: മഴ നനയാത്ത മക്കൾ
രചന: ഫ്രാൻസിസ് ടി മാവേലിക്കര
സംവിധാനം: സുരേഷ് ദിവാകരൻ
അവതരണം: കോട്ടയം ദർശന
തള്ളക്കോഴിയുടെ ചിറകിനിടയിൽ ഇച്ചിരി മഴ പോലും കൊള്ളാതെ താങ്ങായും തണലായും കരുത്തും കരുതലുമായ് എന്നും മക്കൾ സുരക്ഷിതരാണ്. എങ്കിലും ജീവിതത്തിൽ ചിലപ്പോഴൊക്കെ…
വേളം നാടകോത്സവത്തിന്റെ ഒന്നാം ദിവസം മഴ നനയാത്ത മക്കളിലൂടെ ചില നേരറിവുകൾ നമുക്ക് സമ്മാനിക്കുന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം. മധ്യവർഗ്ഗ കുടുംബത്തിനുള്ളിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു.
ഏവരെയും വൈകുന്നേരം 6 മണിക്ക് വേളം വായനശാല അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
#നാടകംപറയട്ടെ… #നാടറിയട്ടെ…
Velam #Dramafest 2019
https://www.facebook.com/photo.php?fbid=565574300901131&set=a.127724414686124&type=3&theater
രണ്ടാം ദിവസം
രണ്ടാം ദിവസം – 02.12.2019 (തിങ്കൾ)
നാടകം: പഞ്ചമി പെറ്റ പന്തിരുകുലം
രചന: ഹേമന്ദ് കുമാർ
സംവിധാനം: മനോജ് നാരായണൻ
അവതരണം: കോഴിക്കോട് നാടകസഭ
മിത്തുകളില സത്യങ്ങൾ മുത്തു പോലെ വിളിച്ചു പറയുവാൻ കഴിയുന്ന ഹേമന്ദ് കുമാറിന്റെ തൂലികയിൽ അരങ്ങിലെ മികവിന്റെ പര്യായമായ മനോജ് നാരായണന്റെ സംവിധാനത്തിലും ദീപസംവിധാനത്തിലും ആദ്യ നാടകത്തിലൂടെ മലയാള പ്രൊഫഷണൽ നാടകത്തിൽ ശക്തമായ ഇടം കണ്ടെത്തിയ കോഴിക്കോട് നാടകസഭ ‘പഞ്ചമി പെറ്റ പന്തിരുകലത്തിലെ’ മൂത്തവനായ മേഴത്തോൾ അഗ്നിഹോത്രിയിലൂടെ ചിലത് പറയുമ്പോൾ നാടകം കാലിക പ്രാധാന്യമുള്ളതാകുന്നു. ഇന്നും നിലനിൽക്കുന്ന ജാതീയ വ്യവസ്ഥിതിക്ക് നേരെ ചാട്ടുളി പോലെ ആഞ്ഞടിക്കുന്നു.
നവോത്ഥാനത്തിന്റെ പുതിയ യുഗത്തിൽ അഗ്നിഹോത്രി ചിലതൊക്കെ ഉറക്കെ പറയുന്നു. കാലിക പ്രാധാന്യമുള്ള ഒരു നാടകം .
ഏവരെയും വൈകുന്നേരം 6:30ന് വേളം വായനശാല അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
🎭 🎭 🎭
വേളം പൊതുജന വായനശാല
°വേളം #നാടകോത്സവം 2019°
നാടകാചാര്യൻ ഒ.മാധവൻ സ്മാരക
°അഖിലകേരള പ്രൊഫഷണൽ നാടക മത്സരം°
Velam #Dramafest 2019
ഇന്ന് സാംസ്കാരിക സായാഹ്നം…
ശ്രീ.ധർമൻ ഏഴോം “പ്രൊഫഷണൽ നാടകങ്ങളിൽ ഗാനങ്ങളുടെ പ്രസക്തി” എന്ന വിഷയത്തിൽ സംസാരിക്കുന്നു…
സാംസ്കാരിക സായാഹ്നം…
ധർമൻ ഏഴോം ഉത്ഘാടനം;
ദേശാഭിമാനി എഡിറ്റർ
എ.വി.അനിൽകുമാർ, കുമാരനാശാനും ചണ്ഡാല ഭിക്ഷുകിയും എന്ന നാടകത്തിൽ
കുമാരനാശാൻ ആയി അഭിനയിച്ച പ്രശസ്ത നാടക നടൻ ശ്രീ.മുരളി വായാട്ട്…
തുടർന്ന്
കോഴിക്കോട് നാടക സഭയുടെ ‘പഞ്ചമി പെറ്റ പന്തിരുകുലം’
ആസ്വാദനത്തിനപ്പുറം നാടകം ചിലത് പറയുകയും നാട് അത് അറിയുകയും ചെയ്യുന്ന മനോഹരമായ ചില കാഴ്ചകൾ വേളം നാടകോത്സവത്തിൽ നിന്ന്
നാട് അകന്നുപോകാതിടത്തോളം കാലം അകതാരിൽ നന്മ കാട്ടിത്തരുന്നിടത്തോളം കാലം
നാടകം നിലനിൽക്കുക തന്നെ ചെയ്യും. ഉള്ളിലെ നന്മ കെട്ടുപോകാത്ത ഒരു നാട്
നാടകം കാണുന്നു. രണ്ടാം ദിവസത്തെ നാടകക്കാഴ്ചകൾ .
ഊർജ്ജമാണ് ആവേശമാണ് ഞങ്ങൾക്ക്
മുന്നേ നടന്നവർ ഞങ്ങൾക്കേകിയ വിപ്ലവാവേശം കെട്ടുപോകാതെ…
നാടകോത്സവത്തിന്റെ രണ്ടാം ദിവസം….
പ്രേക്ഷകമനം നിറച്ച ‘പഞ്ചമിപെറ്റ പന്തിരുകുലം’.
മിത്തുകളിലെ സത്യങ്ങളെ മുത്തു പോലെ വിളിച്ചു പറയുന്ന ഹേമന്ദ് കുമാറിന്റെ
രചനാ ചാതുര്യം. അരങ്ങിന്റെ മർമ്മമറിയുന്ന മനോജ് നാരായണന്റെ രംഗഭാഷയും ദീപ
വിതാനവും വിജയൻ കടമ്പേരിയുടെ രംഗപടവും പ്രേക്ഷകർക്ക് രണ്ടാം ദിവസവും ഒരു
മികച്ച നാടകവിരുന്നൊരുക്കി ഒ
മാധവൻ അഖില കേരള നാടക മത്സരം – വേളം നാടകോത്സവത്തിലൂടെ കോഴിക്കോട് നാടകസഭ.
സ്നേഹപൂർവ്വം ഞങ്ങൾ അവരെ ചേർത്തു പിടിക്കുന്നു. ഞങ്ങളിലൊരാളായി…
മിത്തുകളിലെ കാലിക പ്രാധാന്യമുള്ള നന്മയുടെ നല്ല വിത്തുകൾ സാദാ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ലളിതമായ് പറഞ്ഞു തീർക്കുവാൻ സാധിക്കുക വഴി നാടകം പൂർണ്ണമായും അതിന്റെ ഉത്തരവാദിത്വം നിറവേറ്റി.
ഹൃദയപൂർവ്വം ഞങ്ങൾ അവരെ യാത്രയയച്ചപ്പോൾ ഞങ്ങളിലും അവരിലും തെളിഞ്ഞ പുഞ്ചിരി ഞങ്ങളുടെ ഹൃദയ നന്മയുടെ നല്ല ഭാഷയായിരുന്നു.
സ്നേഹം നന്ദി കോഴിക്കോട് നാടകസഭ.
അണിയറ പ്രവർത്തകർക്കും കലാകാരന്മാർക്കും വേളം നാടകോത്സവത്തിന്റെ സംഘാടക സമിതിയുടെയും പ്രേക്ഷകരുടെയും നന്ദി രേഖപ്പെടുത്തുന്നു..
മൂന്നാം ദിവസം
മൂന്നാം ദിവസം | 03.12.2019 (ചൊവ്വ)
ഒ.മാധവൻ സ്മാരക അഖില കേരള നാടക മത്സരം
#വേളം നാടകോത്സവം 2019
അരങ്ങുണർത്തുന്ന 6 നാടക ദിനങ്ങൾ; 5 മത്സര നാടകങ്ങൾ…
നാടകം: നമ്മളിൽ ഒരാൾ
രചന: മുഹാദ് വെമ്പായം
സംവിധാനം: വത്സൻ നിസരി
അവതരണം: തിരുവനന്തപുരം സ്വദേശാഭിമാനി
ചുറ്റിലും ചില നാടകക്കാഴ്ചകളുണ്ട്. കണ്ണ് തുറന്ന് സൂക്ഷിച്ചു നോക്കിയാൽ പരിചിതവും അടുത്തറിയാവുന്നതുമായ ചില മുഖങ്ങളിലൂടെ നമുക്ക് സമ്മാനിക്കുന്ന നാടിന്നകങ്ങളിലെ കാണേണ്ട കാഴ്ചകളും മറക്കാതിരിക്കേണ്ട ചില ഓർമ്മപ്പെടുത്തലും തിരുവനന്തപുരം സ്വദേശാഭിമാനിയുടെ മുഹാദ് വെമ്പായം-വൽസൻ നിസരി കൂട്ടുകെട്ടിലെ നമ്മളിലൊരാൾ അത്തരം ചില കാട്ടിത്തെരുമ്പോൾ തിരിച്ചറിവുകൾ നമുക്ക് ഉണ്ടാകുന്നു.
ഇരകളാക്കപ്പെട്ടവരും വേട്ടക്കാരും നമുക്കിടയിൽ തന്നെ എങ്കിലും ഇരകളാക്കപ്പെട്ടവർ ജീവിതത്തിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യട്ടെ പക്ഷെ വേട്ടക്കാർ സുരക്ഷിത താവളങ്ങളിൽ ഇപ്പോഴും അടുത്ത ഇരകളെ തേടി നടക്കുന്നു. ഇത് ഓർമ്മപ്പെടുത്തുന്നു ഈ നാടകം. നിയമവ്യവസ്ഥതയെയും അഭിമാനത്തെയും ഭയത്തോടെ കാണുന്ന ഇടത്തരം കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം ഒ.മാധവൻ സ്മാരക അഖില കേരള നാടകോത്സവം മൂന്നാം ദിവസം.
മുഴുവൻ നാടകപ്രേമികളെയും വൈകുന്നേരം 6:30 ന് വായനശാല അങ്കണത്തിലേക്ക് ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.
asamsakal