നമ്മുടെ നാടകങ്ങള്‍ – 01

ഓര്‍മ്മകള്‍ളുടെ മാധുര്യത്തിലേക്ക് ഒരു മടക്കയാത്ര!
യുവജന കലാസമിതിയുടെ നാടകങ്ങളെ പരിചയപ്പെടുത്തുന്നു.

മുതിര്‍ന്നവരുടെയും കുട്ടികളുടെയുമായി നിരവധി നാടകങ്ങള്‍ യുവജന കലാസമിതി അരങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏതാനും ചില നാടകങ്ങള്‍ വരും ദിവസങ്ങളില്‍ പരിചയപ്പെടാം.

കലാസമിതി അവതരിപ്പിച്ച ഒട്ടേറെ നാടകങ്ങളുടെ ഭാഗമായ ശ്രീ. യു.മുകുന്ദൻ, അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതിവച്ച നാടകങ്ങളുടെ വിവരണങ്ങളില്‍ നിന്നാണ് മുപ്പതോളം നാടകങ്ങളുടെ വിവരങ്ങള്‍ നമുക്ക് ലഭിച്ചത്. പഴയ പ്രവര്‍ത്തകരുടെ ഓര്‍മ്മയില്‍ നിന്നും പഴയ നോട്ടീസുകളില്‍ നിന്നും ബാക്കിയുള്ളവയും.

ഏകദേശം 1971-ല്‍ ആണ് “രാത്രി” അരങ്ങേറിയത്. വായനശാലയുടെയും യുവജനകലാസമിതിയുടെയും സംയുക്ത വാര്‍ഷികാഘോഷത്തിന് വായനശാല പരിസരത്ത് അവതരിപ്പിച്ചു. ശ്രീ. കെ.ഓ.ജി. സംവിധാനം ചെയ്തു. നാടക രചന: ശ്രീ. കാലടി ഗോപി.
അരങ്ങില്‍: യു. കെ. കൃഷ്ണന്‍, എ. പി. ബാലന്‍ (കൊട്ടയാട്), ടി. ഗോവിന്ദന്‍ (കൊട്ടയാട്), കണ്ണോത്ത് ബാലന്‍ നായര്‍ , പി. കുഞ്ഞിരാമ മാരാര്‍, യു. പത്മനാഭന്‍, യു. മുകുന്ദൻ എന്നിവര്‍.

 

(നമ്മുടെ നാടകങ്ങള്‍ – 01)ഓര്‍മ്മകള്‍ളുടെ മാധുര്യത്തിലേക്ക് ഒരു മടക്കയാത്ര!യുവജന കലാസമിതിയുടെ നാടകങ്ങളെ…

Posted by Velam Pothujana Vayanasala on Tuesday, February 27, 2018

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.