യു. പത്മനാഭന്‍ സ്മാരക അവാര്‍ഡ് വിതരണവും അനുസ്മരണവും

സുഹൃത്തുക്കളേ,

മയ്യില്‍ പഞ്ചായത്തിലെ മികച്ച ഗ്രന്ഥാലയത്തിന് ഏര്‍പ്പെടുത്തിയ “യു. പത്മനാഭന്‍ സ്മാരക അവാര്‍ഡ്”, ഈ വര്‍ഷം സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയം (തായംപൊയില്‍) അര്‍ഹമായ വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

പ്രഥമ യു. പത്മനാഭന്‍ സ്മാരക അവാര്‍ഡ് നേടിയ സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയത്തിന് അഭിനന്ദനങ്ങള്‍.

നാളെ (ഓഗസ്റ്റ്‌ 19) വൈകുന്നേരം 4:30ന് വേളം പൊതുജന വായനശാലയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി അഡ്വ: അപ്പുക്കുട്ടന്‍ അവാര്‍ഡ് വിതരണം ചെയ്യുന്നു. ശ്രീ. എന്‍. വി. ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തുന്നു.

അവാര്‍ഡ് വിതരണം, അനുസ്മരണം ചടങ്ങുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.


സെക്രട്ടറി,
വേളം പൊതുജന വായനശാല

2017-08-19-UP-Award-Winner

2017-08-19-UP_Award-notice

2017-08-19-UP_Award-news

2017-08-19-UP-Award-Winnerr

2017-08-19-UP_Award_and_Anusmaranam (2)

2017-08-19-UP_Award_and_Anusmaranam (3)

2017-08-19-UP_Award_and_Anusmaranam

മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രഥശാലക്കുള്ള പ്രഥമ യു. പത്മനാഭൻ സ്മാരക അവാർഡ് സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം തായംപോയിലിന് സമ്മാനിക്കുന്നു…

2017-08-19-UP_Award_and_Anusmaranam (8)

2017-08-19-UP_Award_and_Anusmaranam (1)

2017-08-19-UP_Award_and_Anusmaranam (7)

2017-08-19-UP_Award_and_Anusmaranam (6)

2017-08-19-UP_Award_and_Anusmaranam (5)

 

യു പത്മനാഭൻ സ്മാരക അവാർഡ്

(മയ്യിൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രന്ഥശാലക്കുള്ള പുരസ്കാരം)

അതുല്ല്യസംഘാടകന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്ക്…

സംഘടനയാണ് ശക്തി, അതിന്റെ നിലനിൽപ്പ് അച്ചടക്കത്തിലാണ്. വേളം പൊതുജനവായനശാലയുടെ ശക്തിസ്രോതസ്സായിരിന്നു ശ്രീ. യു.പത്മനാഭന്‍. നല്ല സ്വപ്നങ്ങള്‍ ദീർഘവീക്ഷണത്തോടെ നെയ്‌തെടുക്കാനും യുവാക്കളേയും ബഹുജനങ്ങളേയും അതിനു പിന്നില്‍ അണിനിരത്താനും ലക്ഷ്യപ്രാപ്തിക്കായി എന്ത് ത്യാഗവും ചെയ്യാനും, ആവേശത്തോടെ മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. വലിയൊരു ജനവിഭാഗത്തെ നേതൃനിരയിലേക്കും, ജീവിതത്തിലേക്കും, സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്കും നയിക്കാന്‍ യു.പത്മനാഭന് സാധിച്ചു. ജീവിതത്തിലുടനീളം പ്രതിസന്ധിയുടെ ഹിമാലയങ്ങള്‍ ഉയർന്നു വന്നപ്പോള്‍ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം മറി കടക്കാനും, നേട്ടങ്ങളുടെ കൊടുമുടി കയറാനും അദ്ദേഹത്തിന് സാധിച്ചു.
തനിക്ക് ലഭിച്ച സ്ഥാനവും അധികാരവും പാപപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം നല്കുന്നതിനും, ജീവിത ദൂരിതമകറ്റുന്നതിനും ഉപയോഗപ്പെടുത്തി. യുവജനതയും, മുതിർന്ന പൗരന്മാരും അദ്ദേഹത്തിന്റെ സേവനത്തിന്റെ തലോടല്‍ അനുഭവിച്ചവരാണ്. ഇന്നുതന്നെ കാണുക, ഇന്നുതന്നെ കേൾക്കുക, ഇന്നുതന്നെ ചെയ്യുക അതായിരിന്നു ശീലം. അനുസരിപ്പിക്കുക… അനുനയിപ്പിക്കുക… സംഘടിപ്പിക്കുക… ഇതുതന്നെ ജീവിതം എന്ന് പഠിപ്പിച്ചു.
ഏറ്റെടുത്ത സംരംഭങ്ങളിലെല്ലാം നൂറ്‌മേനി വിളയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വേളം പൊതുജന വായനശാല, യുവജന കലാസമിതി, ശക്തി സ്പോർട്സ് ക്ലബ്ബ്, നഴ്‌സറി സ്‌കൂള്‍ എന്നിവയുടെ സിക്രട്ടറിയായും, ദീർഘകാലം വായനശാല പ്രസിഡണ്ടായും പ്രവർത്തിച്ചുകൊണ്ട് പുതിയ പ്രവർത്തന മാതൃകകള്‍ സൃഷ്ടിച്ചു. ദീർഘകാലം മയ്യിൽ ഗവഃ ഹയർ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായി സ്‌കൂളിന്റെ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍ നിന്നു. കണ്ടക്കൈ വിവിധോദേശ്യ ഐക്യ നാണയസംഘം, മയ്യില്‍ സർവീസ് സഹകരണ ബേങ്ക്, മയ്യില്‍ മിൽക്ക് സൊസൈറ്റി, വിസ്മയ പാർക്ക്, പാടിക്കുന്ന് ഒരുമ സൂപ്പര്‍ മാർക്കറ്റ് എന്നിവയെല്ലാം ഇന്ന് ഈ നാട്ടില്‍ പടർന്ന് പന്തലിച്ചു നിൽക്കുന്നത് യു.പത്മനാഭന്റെ ദീർഘവീക്ഷണത്തോടുകൂടിയുളള ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്. ആധുനിക മയ്യിലിന്റെ രൂപകല്പനയില്‍ നിർണ്ണായക ശക്തിയും വഴികാട്ടിയുമായിരിന്നു ഇദ്ദേഹം.
മികച്ച ഫുട്‌ബോള്‍, വോളിബോള്‍ താരം, കോൽക്കളി കലാകാരന്‍, നാടക നടന്‍, സാംസ്‌ക്കാരിക പ്രവർത്തകന്‍, സഹകാരി, ഓഫീസ് മേലധികാരി, അതുല്ല്യനായ സഘാടകന്‍, അതിലുപരി ഉത്തമനായ കമ്മ്യൂണിസ്റ്റ്കാരന്‍ എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ യു. പത്മനാഭന് കഴിഞ്ഞിട്ടുണ്ട്.
ചെയ്യാവുന്നതില്‍ ഏറ്റവുംനല്ലത് ഇന്നു തന്നെ ചെയ്യുക. നാളെ അതിലും നല്ലതു ചെയ്യാന്‍ കഴിയും എന്ന് കരുതി പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിച്ച യു. പത്മനാഭൻ സ്ഥാനമാനങ്ങള്‍ മറ്റുളളവരുടെ വളർച്ചയ്ക്കായി ഉപയോഗിച്ചു. കലങ്ങിമറയുന്ന ജീവിതത്തില്‍ സ്വന്തം കർമ്മമാർഗ്ഗം കണ്ടെത്തി, ബുദ്ധിപൂർവ്വം കാര്യങ്ങള്‍ തീരുമാനിക്കുകയും, ക്ഷമയോടെ സമയനിഷ്ഠ പാലിച്ചുകൊണ്ടു മുന്നേറിയ, കർമ്മം കൊണ്ടു ശക്തനായ യു. പത്മനാഭന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ വേളം പൊതുജന വായനശാലയുടെ ‘ഓർമ്മച്ചെപ്പ്’…

എല്ലാവരുടെയും സഹായ-സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു…

► കൂടുതല്‍ വിവരങ്ങള്‍ക്ക് 09947998723, 08281584659 എന്നീ നമ്പരുകളില്‍ വിളിക്കുക…

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.