സാംസ്കാരിക സംഗമം

സാംസ്കാരിക സംഗമം… CPIM മയ്യിൽ ഏരിയ സമ്മേളനത്തിന്റെ അനുബന്ധമായി നവംബർ 18ന് സംഘടിപ്പിച്ച സാംസ്കാരിക സംഗമം, പ്രഭാഷണങ്ങളും, കവിയരങ്ങും, നാടൻ പാട്ടുകളുമായി ആവേശഭരിതമായ സായാഹ്നമായി.
സ: ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത സംഗമത്തിൽ മയ്യിൽ പ്രദേശത്തെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഫാസിസം പടിവാതിക്കൽ നില്ക്കു മ്പോൾ ഒന്നിച്ചുള്ള പ്രതിരോധമാണ് ഏക മാർഗ്ഗം. മറന്നുപോയതും ചരിത്രത്തിൽ രേഖപ്പെടുത്താതുമായ നിരവധി നവോത്ഥാന നായകരുടെയും സാധാരണക്കാരുടെയും ജീവത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന സാമൂഹം. എല്ലാ നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും ‘ഗ്രന്ഥശാലകൾ’ സ്ഥാപിക്കുകയും ഗ്രന്ഥശാലകളെ നവോത്ഥാന പ്രക്രിയയുടെ കേന്ദ്രങ്ങളാക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ-സാംസ്കാരിക ഉന്നതിക്ക് ഗ്രന്ഥശാലകൾ വഹിച്ച പങ്ക് ചെറുതല്ല. വിസ്മരിക്കപ്പെട്ടതും, ചരിത്രത്തിൽ രേഖപ്പെടുത്താതതുമായ നിരവധി പേരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് നമ്മുടെ സാംസ്കാരിക പുരോഗതി. ചരിത്രത്തെ വികലമാക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ച് വായനശാലകൾക്കും മുന്നിൽ വലിയ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഉണ്ട്. സദസ്സിനെ പിടിച്ചിരുത്തിയ പ്രഭാഷണം നടത്തിയ ‘ശ്രീ.രാജേന്ദ്രൻ എടത്തുങ്കര’, കേരളസമൂഹത്തിന്റെ മാറ്റത്തിന്റെ ചരിത്രം ഭംഗിയായി വരച്ചുകാട്ടി.
‘കവിയരങ്ങ്’- മയ്യിലിന്റെ സ്വന്തം കവികൾ കവിതകൾ അവതരിപ്പിച്ചപ്പോൾ നാടിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ പ്രതീക്ഷകളും ആകുലതകളും ഒക്കെയായി സദസ്സിനെ അനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. തങ്ങളുടെ കർമ്മ മേഖലകളിൽ വ്യാപൃതരായിരിക്കുമ്പോഴും ജീവിതത്തിലെ തിരക്കുകൾകിടയിലും കുത്തിക്കുറിച്ച കവിതകൾ അവരുടെ ആത്മാവിന്റെ വേദനകളും മോഹങ്ങളും ഒക്കെയായിരുന്നു. ഇവർക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ കിട്ടേണ്ടിയിരിക്കുന്നു, ജന്മനാട് ഇവരെ കൂടുതൽ അറിയേണ്ടിയിരിക്കുന്നു. കവിയരങ്ങിനെ സാർത്ഥകമാക്കിയ മയ്യിലിന്റെ കവികൾക്ക് അഭിനന്ദനങ്ങള്‍…
വായ്മൊഴികളിലൂടെ തലമുറകൾ കൈമാറിക്കിട്ടിയ നാടൻ പാട്ടുകളെ തനിമ ചോരാതെ അവതരിപ്പിച്ചു ‘നന്തുടി കലാസംഘം, മയ്യിൽ’. കേരളീയ ജീവിതത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു ഈ പാട്ടുകള്‍. ചിന്തയുടെ വിത്തുപാകി, ചരിത്രത്തിന്റെ വ്യഥകളും കഷ്ടപ്പാടുകളും സന്തോഷങ്ങളും ഒക്കെപറഞ് തുള്ളിത്തിമിർത്ത ഒരു രാവ് സമ്മാനിച്ച ‘നന്തുടി’യുടെ കലാകാരന്മാർക്ക് ഒരായിരം നന്ദി.
നാടിന്റെ സംസ്കാരത്തിനും, മതേതര പാരമ്പര്യത്തിനും, ജനാധിപത്യത്തിനും വലിയ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ പുരോഗമനപ്രസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വങ്ങൾ വളരെ വലുതാണെന്നും സംഘടിതമായ പ്രതിരോധമാണ് ‘അസഹിഷ്ണുതക്കുള്ള’ മറുപടി എന്നും വിളിച്ചുപറഞ്ഞാണ് CPIM മയ്യിൽ ഏരിയ സമ്മേളനത്തോട് അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പരിസമാപ്തമായത്.
യു.ജനാര്ദ്ദനന്
സി.ഗോപാലന്
ഉത്ഘാടനം: ടി.കെ. ഗോവിന്ദന് മാസ്റ്റര്‍
പ്രഭാഷണം: രാജേന്ദ്രന് ഇടത്തുങ്കര
ബിജു കണ്ടക്കൈ
എം.സി.ശ്രീധരന്
വി.മനോമോഹനന്‍
കെ.പി.കുഞ്ഞികൃഷ്ണന്
പി.കെ.വിജയന്
രാധാകൃഷ്ണന് മാണിക്കോത്ത്
രവി നമ്പ്രം
കവിയരങ്ങ്:
ശ്രീധരന് സംഘമിത്ര
രതീശന് ചെക്കിക്കുളം
അഭിലാഷ് കണ്ടക്കൈ
വിനോദ് കെ. നമ്പ്രം
ശൈലജ തമ്പാന്
ഒ.എം.മധു മാസ്റര്‍
കെ.നാരായണന് വള്ളിയോട്ട്
പ്രഭീഷ് വേളം
മയ്യില്‍ നന്തുടി കലാസംഘം – നാടന്‍ പാട്ടുകള്‍.