പൂവിനോട് (കവിത) കെ. കെ. മനോഹരന്

പൂവിനോട് (കെ. കെ. മനോഹരന്, വേളം, മയ്യില്‍)
കവിത | (മനോഹരൻ കെ. കെ, മയ്യിൽ.)
“പൂവിനോട്”…
ഇത്രവേഗത്തില്‍
പൊഴിയുവാനാണെങ്കില്
എന്തിനീ വല്ലിയില്‍
പൂത്തു നീ പൂവേ…
മൊട്ടായിരുന്നപ്പോള്‍
വിരിയാന്‍ കൊതിച്ച നീ,
പൂവായ് വിരിഞ്ഞപ്പോള്‍
കൊഴിയാന്‍ കൊതിച്ചല്ലോ? (കവി)
ഞാന്‍ കണ്ട സ്വപ്നത്തിൻ
നിറമുള്ള ലോകം
കണ്തുറന്നൊരുമാത്ര-
കണ്ടറിഞ്ഞപ്പോള്‍,
വിടരാതിരുന്നെങ്കില്‍
എന്‍ സ്വപ്നമെന്നും
നിറമുള്ള കനവായെന്‍
മനസ്സിന്റെയകതാരില്
ജീവിതാന്ത്യം വരെ
കാത്തു വച്ചേനേ… (പൂവ്)
ഓഗസ്റ്റ് 5, സോഷ്യല്‍ മീഡിയ