വേളം നാടകോത്സവം 2017

വേളം നാടകോത്സവം സമാപിച്ചു.

നന്മയുടെ നല്ലീണങ്ങളും നാട്ടുമൊഴികളുമായെത്തിയ വേളം പൊതുജന വായനശാലയുടെ നാടകോത്സത്തിന് ഡിസംബർ 5 നു തിരശ്ശീല വീണു. കാലികപ്രാധാന്യമുള്ള അഞ്ച് വ്യത്യസ്തങ്ങളായ നാടകങ്ങൾ അരങ്ങേറിയ നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ടും നാടകചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. അനീതിക്കെതിരെ അരങ്ങിനെ ആയുധമാക്കുകയെന്ന നാടകത്തിന്റെ സാംസ്കാരിക ദൗത്യത്തിൽ നിന്നും വ്യതിചലിക്കാതെ തിരുവനന്തപുരം സൗപർണ്ണിക അവതരിപ്പിച്ച ‘നിർഭയ’ മികച്ച നാടകമായും. പുതുമയാർന്ന രംഗസജ്ജീകരണങ്ങളും, അഭിനയമികവും മികച്ച ദീപവിതാനങ്ങളുമൊരുക്കി വള്ളുവനാട് ബ്രഹ്മ-ബ്ലാക്ക്‌ ലൈറ്റ് തീയേറ്റര്‍ ഗ്രൂപ്പിന്റെ ‘മഴ’ മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു. മഴയുടെ സംവിധായകന്‍ രാജേഷ്‌ ഇരുളം മികച്ച സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടൻ: അഭിനയമികവ് കൊണ്ട് രൗദ്രഭാവങ്ങളോടെ ശിക്കാരനെ അനശ്വരമാക്കിയ അഷ്‌റഫ്‌ മുഹമ്മദ്‌ (മഴ).

മികച്ച നടി: വംഗനാട്ടിലെ ശ്മശാന സൂക്ഷിപ്പുകാരിയായ ‘ജശോദ’യെ അവതരിപ്പിച്ചു പ്രേക്ഷകരെ കീഴടക്കിയ ബീന അനിൽ (നിർഭയ).

മികച്ച ഹാസ്യ നടൻ: നർമ്മത്തെ വളരെ തനിമയോടെ കൈകാര്യം ചെയ്ത ‘കോല്’ എന്ന കഥാപാത്രത്തെ അരങ്ങിലെത്തിച്ച സതീഷ് കൊതേരി (എം.ടിയും ഞാനും).

ജനപ്രിയ നാടകം: ഗ്രാമ പശ്ചാത്തലത്തിൽ നന്മയുടെ കഥപറഞ്ഞ ‘രാമേട്ടൻ’ (ഓച്ചിറ സരിഗ).

ജനപ്രിയ താരം – നന്മ വറ്റാത്ത ഒരു പിടി നല്ല മനുഷ്യരുടെ പ്രതീകമായി ആദ്യാവസാനം നിലകൊണ്ട രാമേട്ടനെ പ്രേക്ഷകരുടെ ഹ്ര്യദയത്തിലെത്തിച്ച ബാബു തിരുവല്ല (രാമേട്ടന്‍).

മികച്ച രംഗപടം: അതിമനോഹരങ്ങളായ രംഗസജ്ജീകരണത്തിലൂടെ കർഷക പ്രശ്നങ്ങളെ അവതരിപ്പിച്ച തിരുവനന്തപുരം സംഘകേളിയുടെ ‘ഒരു നാഴി മണ്ണിന്’ രംഗപടം ഒരുക്കിയ കലാരത്ന സുജാതന്‍.

പാരിസ്ഥിക പ്രശ്ന ങ്ങളെ എം.ടി.യുടെ കൃതികളുടെ തണലിൽ പുതുമയാർന്ന അവതരണശൈലിയിൽ അരങ്ങിലെത്തിച്ച വടകര കാഴ്ചയുടെ ‘എം.ടി.യും ഞാനും’ സാമൂഹികമായ വിഷയങ്ങളെ കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടി.

പ്രത്യേക ജൂറി, ഗാലപ്പോൾ, ഓൺലൈൻ വോട്ടിങ് എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

നാടകോത്സവുമായി സഹകരിച്ച മുഴുവന്‍ കലാപ്രേമികള്‍ക്കും വേളം പൊതുജന വായനശാലയുടെ ഹൃദയംഗമമായ നന്ദി…

 

2017-12-016-awards-dramas

2017-12-016-awards_individual

 

Album: https://www.flickr.com/photos/velam/albums/72157688128591712

 

 

 

 

2017 ഡിസംബർ 1 മുതൽ 5 വരെ… ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് പ്രൊഫഷണൽ നാടകങ്ങളുമായി…

നാടകോത്സവം 2017 ഡിസംബർ 1 മുതൽ 5 വരെ, വൈകുന്നേരം 7 മണിക്ക്

*നാടകോത്സവം 2017 ഡിസംബർ 1 മുതൽ 5 വരെ, വൈകുന്നേരം 7 മണിക്ക്*ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് നാടകങ്ങളുമായെത്തുന്ന നാടകോത്സവം, ഡിസംബര്‍ 1ന് പ്രശസ്ത നാടകകൃത്ത് ശ്രീ.ഇബ്രാഹിം വേങ്ങര ഉത്ഘാടനം ചെയ്യുന്നു…

Posted by Velam Pothujana Vayanasala on Tuesday, November 28, 2017

🎭 നാടകോത്സവം 2017 🎭 December 1 to 5.

ഡിസംബർ 1 എംടിയും ഞാനും വടകര കാഴ്ച്ച
ഡിസംബർ 2 ഒരുനാഴി മണ്ണ് തിരുവനന്തപുരം സംഘകേളി
ഡിസംബർ 3 മഴ വള്ളുവനാട് ബ്രഹ്മ – ബ്ലാക്ക്‌ ലൈറ്റ് തീയേറ്റർ ഗ്രൂപ്പ്
ഡിസംബർ 4 രാമേട്ടൻ ഓച്ചിറ സരിഗ
ഡിസംബർ 5 നിർഭയ തിരുവനന്തപുരം സൗപർണ്ണിക

(പ്രവേശനം പാസ്സ് മുഖേന)

Contact: 9497289358 (കെ.പി. രാധാകൃഷ്ണന്‍), 9544126553 (വിനോദ്), 9947998723 (സി. സി. രാമചന്ദ്രൻ), 8281584659 (കെ. മനോഹരൻ), 9400676548 (യു. ജനാർദ്ദനൻ), 9526526246 (കെ. ബിജു)

നന്മയുടെ നല്ലീണങ്ങളും നാട്ടുമൊഴികളും സമ്മാനിക്കുന്ന നാടകോത്സവം സമാഗതമാവുകയാണ്…

വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകോത്സവം   2017 ഡിസംബർ 1 മുതൽ 5 വരെ നടക്കുകയാണ്. ഈ നാടക വർഷത്തിലെ ഏറ്റവും മികച്ച 5 നാടകങ്ങളാണ് നാടകോത്സവത്തിൽ പങ്കെടുക്കുന്നത്.

ഒന്നാം ദിവസം വടകര കാഴ്ച അവതരിപ്പിക്കുന്ന നാടകം ”എംടിയുംഞാനും”. പ്രൊഫഷണല്‍ നാടക രംഗത്തെ സാമ്പ്രദായിക ശൈലികളില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് ഈ നാടകം. വര്‍ത്തമാനകാല മനുഷ്യന്റെ ദുരചിന്തകളും, അതിലൂടെ സമൂഹത്തിനുണ്ടാകുന്ന വിപത്തുക്കളും നാടകം തുറന്ന് കാട്ടുന്നുണ്ട്.

രണ്ടാം ദിവസം ഫ്രാന്‍സിസ്. ടി. മാവേലിക്കര രചിച്ച് ജലീല്‍ സംഘകേളി അവതരിപ്പിക്കുന്ന”ഒരുനാഴിമണ്ണ്”. കര്‍ഷകരില്ലാത്ത ലോകം സങ്കല്പ്പിക്കാന്‍ പോലുമാകില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല കര്‍ഷക ആത്മഹത്യ, കര്‍ഷക സമരം തുടങ്ങി ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ ശക്തമായി പ്രതിപാദിക്കുന്നു.

മൂന്നാം ദിവസം സംസ്ഥാന നാടക അവാര്‍ഡ് ജേതാക്കള്‍ ഒന്നിക്കുന്ന വള്ളുവനാട് ബ്ലാക്ക് ലൈറ്റ് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം ”മഴ”. പ്രണയത്തിന്റെ, പ്രതികാരത്തിന്റെ, സ്വാര്‍ത്ഥലാഭങ്ങളുടെ, സങ്കടങ്ങളുടെയെല്ലാം പരിപ്രേക്ഷ്യം നിറഞ്ഞ ‘മഴ’. പരിചരണ ഹൃദ്യത കൊണ്ട് ഭാവോഷ്മളത കൊണ്ടും മികവുറ്റ സൃഷ്ടി.

നാലാം ദിവസം ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന നാടകം ”രാമേട്ടന്‍”. മലയാള നാടക വേദിക്ക് ഒരു പിടി നല്ല നാടകങ്ങള്‍ സമ്മാനിച്ച സരിഗ, പുതുമയും നന്മയും ചേരുന്ന ഒരു നാടകവുമായി വീണ്ടും എത്തുകയാണ്. കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ ആയി അന്യം നില്ക്കാതെ ചില ചുറ്റുവട്ട കാഴ്ചകളാണ് ‘രാമേട്ടന്‍’.

അവസാന ദിവസത്തില്‍ തിരുവനന്തപുരം സൗപര്‍ണിക അവതരിപ്പിക്കുന്ന നാടകം ”നിര്‍ഭയ”, വര്‍ത്തമാനകാലത്തെ പൊളളുന്ന, പൊള്ളിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കെട്ടിലും മട്ടിലും പുതുമകളുടെ പുത്തനനുഭവം കൂടിയാണ് ഈ നാടകം.

നാടിനകം പറഞ്ഞ കഥകളുടെ ചെപ്പേടുമായി നാടകക്കാരെത്തുമ്പോള്‍ വേദിക്കുളളിലെ ഇത്തിരി വെട്ടത്തില്‍ മിന്നി മറയുന്ന വിസ്മയങ്ങള്‍ കാണാന്‍  കൊതിയോടെ, കൗതുകത്തോടെ, മയ്യില്‍ ഗ്രാമം കാത്തിരിക്കുന്നു…

മുഴുവന്‍ കലാപ്രേമികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു…

Posters:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 ONLINE VOTING ANNOUNCEMENT

സുഹൃത്തുക്കളേ,

അഞ്ച് ദിവസമായി നടന്നുവരുന്ന നാടകോത്സവത്തിന് സഹകരിച്ച എല്ലാവര്‍ക്കും വായനശാലയുടെ നന്ദി…!

അഞ്ച് നാടകങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട നാടകം, രണ്ടാമത്തെ നാടകം, മികച്ച നടന്‍, മികച്ച നടി, മികച്ച ഹാസ്യതാരം എന്നിവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യുവാന്‍ അഭ്യർത്ഥിക്കുന്നു…

സ്നേഹപൂര്‍വ്വം,
സംഘാടകസമിതി

One comment

  • മികച്ച നാടകം : മഴ
    രണ്ടാമത്തെ നാടകം : നിർഭയ
    മികച്ച നടൻ : മഴ നാടകത്തിലെ വില്ലൻ
    മികച്ച നടി : നിർഭയ യിലെ നായിക
    മികച്ച ഹാസ്യനടൻ : നിർഭയ യിലെ ഹാസ്യനടൻ

Leave a Reply to Rajeesh Cancel reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.