2016 ജനുവരി 23ന് (ശനിയാഴ്ച) വൈകു: 3 മണി മുതല്‍ വേളം പൊതുജന വായനശാലയില്‍…
വൈജ്ഞാനിക മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര കൂട്ടായ്മ
വിക്കിപീഡിയ, വിക്കിഗ്രന്ഥശാല,
വിക്കിചൊല്ലുകള്‍, വിക്കിനിഘണ്ടു, വിക്കിപാഠശാല,
വിക്കിമീഡിയ കോമണ്‍സ്
ലോകത്തെമ്പാടുമുള്ള വിജ്ഞാന സ്നേഹികളുടെ സഹകരണത്തോടെ
നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍
വിജ്ഞാനശാഖകളെ പരിചയപ്പെടുത്തുന്നു.
ഉത്ഘാടനം: ശ്രീമതി ടി.വസന്തകുമാരി (പ്രസിഡണ്ട്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്)
വിക്കിയെ പരിചയപ്പെടുത്തല്‍:
ശ്രീ. വിജയകുമാര്‍ ബ്ലാത്തൂര്‍
ശ്രീ. അനൂപ് നാരായണന്
ശ്രീ. ലാലു മേലേടത്ത്
ഏവരേയും സ്വാഗതം ചെയ്യുന്നു…
കണ്‍വീനര്‍, നേതൃസമിതി.
സെക്രട്ടറി, വേളം പൊതുജന വായനശാല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
യു. ജനാര്ദ്ധനന് – 9400676548
(സെക്രട്ടറി, വേളം പൊതുജന വായനശാല)
മയ്യില്‍ പ്രദേശത്തെ വായനശാലാ-ഗ്രന്ഥശാലാ പ്രവര്‍ത്തകരും, ലൈബ്രേറിയന്മാരും, വിക്കി പ്രവര്‍ത്തനത്തിന് താത്പര്യം ഉള്ളവരും, പ്രദേശവാസികളുമാണ് പ്രധാന ഓഡിയന്‍സ് ആയി ഉദ്ദേശിക്കുന്നത്. പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും വിക്കിപീഡിയയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ ആയിരിക്കില്ല. എങ്കിലും വിക്കി തത്പരരെ പ്രാദേശികമായി സംഘടിപ്പിക്കുവാനും വിക്കിഗ്രന്ഥശാലക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും അവര്‍ക്ക് സഹായിക്കാന്‍ കഴിയും. അതുകൊണ്ട്തന്നെ അത്തരം ആളുകള്‍ക്ക് വിക്കിപീഡിയയെ പരിചയപ്പെടുത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. വിക്കിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും അതിന് സഹായകമാകുന്ന രീതിയിൽ മയ്യിൽ പ്രദേശത്ത് കുട്ടികളുടെയും യുവാക്കളുടെയും ഒരു കൂട്ടായ്മ ആണ് ലക്ഷ്യം.
വിക്കി എഡിറ്റിംഗ്, ഡിജിറ്റൈസേഷന് എന്നിവക്കുള്ള പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുന്നൊരുക്കം എന്ന നിലയില്‍ ഇത് ഉപകാരപ്രദം ആകും എന്ന് വിശ്വസിക്കുന്നു.
കൂടാതെ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന “ലൈബ്രറി പഠന കൊണ്ഗ്രെസ്സി”ല്‍ വിക്കി ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള പ്രാഥമിക സെമിനാര്‍ എന്ന നിലയിലും ആണ് ഈ പരിപാടി നടത്തുന്നത്.
ചിത്രങ്ങള്‍
(എല്ലാ ചിത്രങ്ങളും ഒരുമിച്ച് – Flickr എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം https://flic.kr/s/aHsksVPUGQ)














