മാലിന്യങ്ങൾ തീയിടുമ്പോൾ

പാഴ്‌വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതുകൊണ്ട്, അവശേഷിക്കുന്ന ഖരമാലിന്യത്തിന്റെ വ്യാപ്തം കുറയുന്നുവെന്നേയുള്ളൂ. പക്ഷേ മലിനീകരണം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് മാത്രമായി കത്തിച്ചാല്‍ പല വിഷവാതകങ്ങള്‍ ഉണ്ടാകുന്നു. പ്ലാസ്റ്റിക്കും ജൈവാവശിഷ്ടങ്ങളും അടങ്ങുന്ന മിശ്രമാലിന്യങ്ങള്‍ ആകുമ്പോള്‍ ഇവ പിന്നെയും അധികരിക്കുന്നു. വ്യവസായങ്ങള്‍ ഉണ്ടാക്കുന്ന വായുമലിനീകരണത്തെക്കാള്‍ കടുത്തതാണിത്. രക്താര്‍ബ്ബുദമുള്‍പ്പെടെയുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷവാതകങ്ങള്‍ ഇതില്‍നിന്ന് ഉണ്ടാകുന്നു. മുതിര്‍ന്നവരേക്കാള്‍ കടുത്ത പ്രശ്‌നങ്ങള്‍ ചെറിയ കുട്ടികളിലാണ് ഉണ്ടാകുന്നത്.

പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വാതകങ്ങളും അവയുണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങളും
ഡയോക്സിൻ, ഫ്യൂറാൻ പ്രതിരോധശേഷി കുറയുക, ഹോർമോണ്‍ അസന്തുലനം, അർബുദം
ബൻസീൻ രക്താർബുദം
ഫൊർമാൽഡിഹൈഡ് കണ്ണിലും മൂക്കിലും തൊണ്ടയിലും നീറ്റൽ പുകച്ചിൽ അസ്വസ്ഥത, ശ്വാസപ്രശ്നങ്ങൾ,ത്വക്കിലെ അർബുദം.
കറുത്ത പുകയിലെ ചെറു കണങ്ങൾ ശ്വാസപ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, ഹൃദയാഘാദം
പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബണ്‍ അർബുദം
ഹൈഡ്രജൻ ക്ലോറൈഡ് കണ്ണിലും തൊണ്ടയിലും മൂക്കിലുമെല്ലാം നീറ്റൽ പുകച്ചിൽ, കോശനാശം, ശ്വാസനാളീരോഗങ്ങൾ
ഹൈഡ്രജൻ സയനൈഡ് നാഡീ വ്യൂഹം ശ്വസന വ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ, തൈറോയിഡ് ഇവയെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നു.
കാർബണ്‍ മോണോക്സൈഡ് രക്തത്തിന്റെ ഓക്സിജൻ വാഹകശേഷി കുറയ്ക്കുന്നു.
താഴെ പറയുന്ന ഘനലോഹങ്ങൾ അടങ്ങിയ ചാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങള്‍
കാഡ്മിയം ശ്വാസകോശത്തിന് കേടുപാടുകൾ, വൃക്കരോഗം
ആർസെനിക് ആമാശയത്തിലും കുടലിലും പ്രശ്നങ്ങൾ, വിളർച്ച, വൃക്ക-കരൾ രോഗങ്ങൾ, അർബുദം
മെർക്കുറി നാഡീവ്യൂഹത്തിലും വൃക്കയിലും തകരാറുകൾ
ക്രോമിയം ശ്വാസപ്രശ്നങ്ങൾ, അർബുദം

അവലംബം: “മാലിന്യസമസ്കരണവും കാലാവസ്ഥാ വ്യതിയാനവും“, ഡോ: പ്രസാദ് എം. അലക്സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

 

waste-burning-issues-image-01

waste-burning-issues-image-02

waste-burning-issues-image-03

 

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.