അക്‌ബർ കക്കട്ടിൽ ഓർമ്മയായി

2016-02-17-Akbar-kakkattil

അദ്ദേഹത്തെകുറിച്ച് കൂടുതൽ അറിയാൻ (Malayalam Wikipedia)

കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി – വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു.

കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കൺ‌വീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിരുന്നു.. യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് അന്തരിച്ചു

അക്‌ബർ കക്കട്ടിൽ
Akbar Kakkattil, Malayalam novelist.png
ജനനം 1954 ജനുവരി 17
കക്കട്ടിൽ, കോഴിക്കോട് ജില്ല
മരണം 2016 ഫെബ്രുവരി 17 (പ്രായം 62)
കോഴിക്കോട്
പ്രശസ്തി കഥാകൃത്ത്, നോവലിസ്റ്റ്
ജീവിത പങ്കാളി(കൾ) വി. ജമീല
കുട്ടി(കൾ) സിതാര, സുഹാന
മാതാപിതാക്കൾ പി. അബ്ദുള്ള, സി.കെ. കുഞ്ഞാമിന
പുരസ്കാര(ങ്ങൾ) കേരള സാഹിത്യ അക്കാദമി പുരസ്കാരം, സംസ്ഥാന ടെലിവിഷൻ അവാർഡ്

 

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.