സെപ്തംബര്‍ 14 – ഗ്രന്ഥശാലാദിനം

സെപ്തംബര്‍ 14 – ഗ്രന്ഥശാലാദിനം: മലയാളിയുടെ അഭിമാനമായ വായനയുടെ പ്രസ്ഥാനത്തിന് 70 വയസ്സ്.
സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14
ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴയില്‍ പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഗ്രന്ഥശാലകള്‍ക്ക് സമ്മേളനത്തിന്റെ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും 47 ഗ്രന്ഥശാലകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഈ സമ്മേളനത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാം വര്‍ഷവും സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നത്. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് മലബാറില്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റി തുടങ്ങി. പട്ടിണിയിലാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ആദ്യകാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍.
1829ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച പബ്ലിക് ലൈബ്രറിയാണ് തിരുവിതാംകൂറിലെ ആദ്യ ലൈബ്രറി.
1948ല്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലോകം മാസിക ആരംഭിച്ചു.
1956ല്‍ സംസ്ഥാന രൂപീകരണത്തോടെ ഗ്രന്ഥശാലാ സംഘം രൂപീകൃതമായി.
1989ല്‍ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് നിയമസഭ പാസാക്കിയെങ്കിലും 1991ലാണ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്. ദീര്‍ഘകാല നടപടികള്‍ പൂര്‍ത്തിയായി ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വരാന്‍ വീണ്ടും മൂന്നുവര്‍ഷമെടുത്തു.
ലൈബ്രറി കൗണ്‍സില്‍ നിയമമായി വരുന്നതിന് വേണ്ടി നിരവധി പ്രക്ഷോഭംനടന്നിട്ടുണ്ട്.
മികച്ച നിലയിലുള്ള സാക്ഷരതാ പ്രവര്‍ത്തനത്തിന് 1975ല്‍ യുനസ്കോയുടെ ക്രുപ്സ്കായ പുരസ്കാരം സംഘത്തിന് ലഭിച്ചു.
അക്ഷരദീപം തെളിയിക്കൽ