പുസ്തകക്കണി

പണിയായുധങ്ങളൊന്നുമില്ലാതെ, കയ്യും കാലും
പല്ലുമൊന്നുമില്ലാതെ സ്വന്തം ദുര്‍ബല ശരീരം കൊണ്ട് മാത്രം
വായനക്കാര്‍ക്ക് രഹസ്യമായി പാര്‍ക്കാനുള്ള കൂടുകള്‍
പണിയുന്ന ചിറകില്ലാത്ത പക്ഷികളാണ് പുസ്തകങ്ങള്‍.
എന്നാല്‍
വായിക്കുന്നവരെ അവ അറിവിന്റെയും
അനുഭൂതിയുടെയും അസ്വസ്ഥതയുടെയും
ആകാംക്ഷയുടെയും ആനന്ദത്തിന്റെയും
ആശയങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും
മറുകരയിലേക്ക് കൊത്തിയെടുത്ത് പറക്കും.
പുസ്തകക്കണി കാണാന്‍, പുസ്തക കൈനീട്ടം വാങ്ങാന്‍, വായനയുടെ വിത്ത് വിതക്കാന്‍…
എല്ലാവരെയും ക്ഷണിക്കുന്നു…
2015 ഏപ്രില്‍ 15 ന് ബുധനാഴ്ച രാവിലെ 5 മണി മുതല്‍, വായനശാലയില്‍…