പവനന്റെ ആത്മകഥ- പവനൻ (കണ്ടങ്കൈയിലെ സാമ്പിൾ സർവ്വേ)

1952-ലെ കണ്ടങ്കൈ = ഇന്നത്തെ കണ്ടക്കൈ, കയരളം, വേളം, മയ്യിൽ എന്നിവ ഉൾപ്പെട്ട പ്രദേശം

2015-11-25-FB-post-Pavananan

പവനന്റെ ആത്മകഥ – പവനൻ 

53


കണ്ടങ്കൈയിലെ സാമ്പിൾ സർവ്വേ

         ‘അതു പവനൻ ചെയ്‌താൽ മതി’ പറഞ്ഞത് എൻ.ഇ.ബലറാമാണ്. ദേശാഭിമാനി പത്രാധിപസമിതിയുടെ യോഗം നടക്കുകയാണ്. കർഷകസംഘത്തിന്റെ കാര്യവാഹകനായ കെ.എ.കേരളീയനും ഹാജരുണ്ടായിരിന്നു.
കേരളത്തിലെ കൃഷിക്കാരുടെ കടബാധ്യതയെപ്പറ്റി പലരും പലതും പറഞ്ഞിരിന്നുവെങ്കിലും ആ ബാധ്യതയുടെ ഭാരവും വലിപ്പവും എത്ര എന്നതിനെപ്പറ്റി ആർക്കും ശരിയായ പിടിപാടുണ്ടായിരിന്നില്ല. ബാദ്ധ്യത ഭയങ്കരമായിരിന്നു എന്ന കാര്യത്തിൽ തർക്കമില്ല.പക്ഷെ, അതിന്റെ ഭീകരരൂപത്തിന്റെ ശരിയായൊരു ചിത്രം ആവശ്യമില്ലേ? കടബാദ്ധ്യത എഴുതിത്തള്ളാൻ കർഷകസംഘവും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും സർക്കാരിനോട് മുൻപേ ആവശ്യപ്പെട്ടതാണ്. മലബാർ മദ്രാസിന്റെ ഭാഗമായപ്പോൾ അതിന്മേൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. കേരളസംസ്ഥാനം രൂപവത്കരിച്ചാൽ സ്ഥിതിയിൽ വ്യത്യാസം വരാതിരിക്കയില്ല എന്ന് ഉറപ്പയിരിന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി അധികാരത്തിൽ വരുമെന്ന ധാരണ അന്നുണ്ടായിരിന്നില്ല. എന്നാൽ കേരളനിയമസഭയിൽ പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായിരിന്നു. കൃഷിക്കാരുടെ കടബാധ്യത സംസ്ഥാനത്തിന്റെ പൊതുപുരോഗതിയെ അലട്ടുന്ന പ്രശ്നമായതുകൊണ്ട്‌ അതിനെപറ്റി ഒരു സാമ്പിൾ സർവ്വേ നടത്തണമെന്നായിരിന്നു പാർട്ടിയുടെ നിർദ്ദേശം. അതു സംബന്ധിച്ച വിശദീകരണം നൽകാനാണ് കേരളീയൻകൂടി വന്നത്. സാമ്പിൾ സർവ്വേക്ക് തെരഞ്ഞെടുത്തത് അന്നത്തെ ചിറക്കൽ താലൂക്കിൽപെടുന്ന കണ്ടങ്കൈ എന്ന ഗ്രാമമാണ്. എനിക്ക് കൃഷിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചോ, കണ്ടങ്കൈ ഗ്രാമത്തെക്കുറിച്ചോ പറയത്തക്ക പിടിപാടുണ്ടായിരുന്നില്ല. അതുകൊണ്ട് എന്നെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് ഞാനാവശ്യപ്പെട്ടു. പത്തുപതിനഞ്ചുദിവസം വേണ്ടിവരുന്ന ഒരു പരിപാടിയാണ്. അത്രയും ദിവസം ബേബി ഒറ്റയ്ക്കാവും എന്ന ചിന്തയും അലട്ടുന്നുണ്ടായിരിന്നു.

      ബലറാം ഇക്കാര്യം മുൻകൂട്ടിത്തന്നെ കണ്ടിരിന്നു. അതുകൊണ്ടായിരിക്കണം, അദ്ദേഹം പറഞ്ഞു: ‘വീട്ടിലെ കാര്യമെല്ലാം തങ്ങൾ നോക്കിക്കൊള്ളാം’.

27


 

453

സർവ്വേയിൽ കണ്ടത്തിയ വിവരങ്ങളുടെ വിശദാംശങ്ങളൊക്കെ ഞാൻ മറന്നിരിക്കുന്നു. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യം ഞാൻ കണ്ട ദാരിദ്ര്യമാണ്. ദാരിദ്ര്യം ഞാൻ അതിനുമുമ്പും പിമ്പും ധാരാളം കണ്ടിട്ടുണ്ട്. കുറെയേറെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ കണ്ടങ്കൈയിൽ കണ്ട ദാരിദ്ര്യം വ്യത്യസ്തമായിരിന്നു. ഒരു ഗ്രാമമാകെതന്നെ ദരിദ്രമാവുകയും ധനികൻ എന്നു പറയാവുന്ന ഒരാളെപ്പോലും കാണാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയായിരിന്നു അത്. അതുകൊണ്ടുതന്നെ തങ്ങൾ അനുഭവിക്കുന്നത് ദാരിദ്ര്യമാണെന്ന ബോധം അത് അനുഭവിക്കുന്നവർക്ക് ഇല്ലാതായിത്തീർന്നിരിന്നു. രാവിലെ പശുവിനെ (എല്ലാം ചാവാളിപ്പശുക്കളായിരിന്നു) കറന്നു
കിട്ടുന്ന നാഴിപ്പാലു ചായക്കടയിൽ കൊണ്ടുപോയിക്കൊടുത്ത് അവിടെനിന്നു ചായ വാങ്ങികൊണ്ടുവന്നു വീട്ടിലെ കുട്ടികൾക്കും പ്രായമായവർക്കും കൊടുക്കുന്ന അമ്മയച്ഛന്മാർ, ചക്കയുടെ കാലത്ത് അതുകൊണ്ടുമാത്രം ഒന്നും രണ്ടും ആഴ്ച്ച ജീവിക്കുന്ന കുടുംബങ്ങൾ, സ്വന്തം വളപ്പിൽ താഴെ വീഴുന്ന തേങ്ങാപോലും എടുക്കാനധികാരമില്ലാതെ, അതും നോക്കി നിൽക്കുന്ന കുട്ടികൾ, അടുപ്പു പുകയാത്ത വീടുകൾ… എല്ലാം എല്ലാം എനിക്ക് കണ്ടങ്കൈയിൽ കാണാൻ കഴിഞ്ഞു. ചെറുപ്പക്കാരികളൊഴിചച്ചു വീട്ടിലിരിക്കുന്ന സ്ത്രീകളധികവും ബ്ലൌസ് ഇടാറുണ്ടായിരിന്നില്ല. ഒരു തോർത്തുകൊണ്ട് മാറുമറച്ചാണ് അവർ ഉമ്മറത്തു വന്നത്. പുരുഷന്മാരധികവും മുട്ടുമറയുന്ന തോർത്തുമുണ്ട് മാത്രമാണ് ഉടുത്തുപോന്നിരുന്നത്. ഒരു ജോടിയിലധികം പുടവയോ മുണ്ടോ ഉള്ളവർ നന്നേ കുറവായിരിന്നു. മൂക്കൊലിപ്പിച്ച്; വയറുചാടിയ കോണകക്കുന്തന്മാരായ കുട്ടികൾ, അവരിൽ ഇരുപത് ശതമാനം പോലും സ്കൂളിൽ പോയിരിന്നുവോ എന്ന് സംശയം. (ഉച്ചക്കഞ്ഞിസമ്പ്രദായം അന്നുണ്ടായിരുന്നില്ലല്ലോ.) പോകുന്നവർതന്നെ പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയക്കാറില്ല. ഒരൊറ്റ ഗ്രാജുവേറ്റുപോലും അന്വേഷണപരിധിയിൽപെട്ട വീടുകളിൽ അന്നുണ്ടായതായി ഓർക്കുന്നില്ല. മിക്കവാറും ഏല്ലാവരുംതന്നെ ‘കൃഷിക്കാരാ’യിരിന്നു. ചുരുക്കം പേർ അധ്യാപകരും. വേറെ ഒരു തൊഴിൽ ചെയ്യുന്നവരും അന്നവിടെ ഉണ്ടായിരുന്നില്ല. വ്യവസായം കുടിൽവ്യവസായം പേരിന്നുപോലുമില്ല. ഒന്നോ രണ്ടോ പേർ കച്ചവടം നടത്തിയിരിന്നു. അവരും അവർക്കു മുൻമ്പുള്ളവരും കൃഷിക്കാർക്കു കടംകൊടുത്തു തുലഞ്ഞവരാണ്. പണം പലിശയ്ക്കു കടമായി കൊടുക്കുന്നവർ ഗ്രാമത്തിനു പുറത്തായിരിന്നു. അകത്തല്ല.


പുസ്തകം വായനശാലയിൽ ലഭ്യമാണ്… വായിക്കുക….


1-cover

2-inner

53

453

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.